മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത സംഭവം; കൊടി സുനിയേയും ഷാഫിയേയും ജയില്‍ മാറ്റും
പ്രതികളുടെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്ത സാഹചര്യത്തിലാണ് നടപടി. തടവുകാരില്‍ നിന്ന് ഫോണ്‍ കണ്ടെടുത്താല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. സംസ്ഥാനത്തെ ജയിലുകളില്‍ എല്ലാ ആഴ്ചകളിലും റെയ്ഡ് നടത്തും. കൊടി സുനിയുടെ സെല്ലില്‍ നിന്ന് സിം ഇല്ലാത്ത ഫോണ്‍ കണ്ടെടുത്തതായും ഡിജിപി പറഞ്ഞു.
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ കേസിലെ പ്രതികളെ ജയില്‍ മാറ്റുമെന്ന് ഡിജിപി ഋഷിരാജ് സിങ്. പ്രതികളായ കൊടി സുനിയെയും മുഹമ്മദ് ഷാഫിയെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുമെന്ന് ഋഷിരാജ് സിങ് പറഞ്ഞു.
പ്രതികളുടെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്ത സാഹചര്യത്തിലാണ് നടപടി. തടവുകാരില്‍ നിന്ന് ഫോണ്‍ കണ്ടെടുത്താല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. സംസ്ഥാനത്തെ ജയിലുകളില്‍ എല്ലാ ആഴ്ചകളിലും റെയ്ഡ് നടത്തും. കൊടി സുനിയുടെ സെല്ലില്‍ നിന്ന് സിം ഇല്ലാത്ത ഫോണ്‍ കണ്ടെടുത്തതായും ഡിജിപി പറഞ്ഞു.
ടിപി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി ഷാഫിയില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. വിയ്യൂര്‍ ജയിലില്‍ നടത്തിയ റെയ്ഡിലാണ് ഷാഫിയുടെ കൈയ്യില്‍ നിന്നും രണ്ട് സ്മാര്‍ട്‌ഫോണുകള്‍ പിടിച്ചത്. വിയ്യൂരില്‍ തൃശൂര്‍ പോലിസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. മുന്‍പും ഷാഫിയില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. 2017ല്‍ വിയ്യൂരിലും 2014 ല്‍ കോഴിക്കോടും ജയിലില്‍ കഴിയുമ്പോഴാണ് ഷാഫിയില്‍ നിന്ന് മൊബൈല്‍ പിടിച്ചെടുത്തത്.
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMTമര്‍ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMT