Sub Lead

സൗദിയില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

സൗദിയില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
X

ദമ്മാം: ജോലിക്കിടെ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. മലപ്പുറം താനൂര്‍ ഒഴൂര്‍ മണലിപ്പുഴ സ്വദേശി ശിഹാബ് പറപ്പാറ (39) ദമ്മാമിലെ ജോലിസ്ഥലത്ത് മരിച്ചത്. പറപ്പാറ മുഹമ്മദ് കുട്ടി-ഖദീജ ദമ്പതികളുടെ മകനാണ് ശിഹാബ്. ഇപ്പോള്‍ കല്ലത്താണിയിലാണ് താമസം.

ദമ്മാം സെക്കന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ അല്‍ ആന്‍ഡലസ് അലുമിനിയം എക്‌സ്ട്രൂഷന്‍ ആന്‍ഡ് ഫോര്‍മിങ് ഫാക്ടറി കമ്പനിയുടെ ഓഫീസിലെ ജീവനക്കാരനാണ്. രാവിലെ ഏഴരക്ക് ജോലിക്കിടെ ഹ്യദയാഘാതമുണ്ടായതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഭാര്യ: റഹീന. മക്കളായ റിഫാന, ഷിഫാന, ആയിഷ ഹുസ്‌ന എന്നിവര്‍ വിദ്യാര്‍ഥികളാണ്. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദമ്മാമില്‍ മറവുചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ അല്‍ ഖോബാര്‍ കെഎംസിസി പ്രസിഡന്റ് ഇഖ്ബാല്‍ ആനമങ്ങാട്, വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍ ഹുസ്സൈന്‍ നിലമ്പൂര്‍ എന്നിവരുടെ നേത്യത്വത്തില്‍ നടക്കുന്നു.

Next Story

RELATED STORIES

Share it