Sub Lead

മലയോര ഹൈവേ; 250 കിലോമീറ്റര്‍ പൂര്‍ത്തിയായി, ആദ്യ റീച്ച് ഉദ്ഘാടനം നാളെ

മലയോര ഹൈവേ; 250 കിലോമീറ്റര്‍ പൂര്‍ത്തിയായി, ആദ്യ റീച്ച് ഉദ്ഘാടനം നാളെ
X

തിരുവനന്തപുരം: കാസര്‍കോട് നന്ദാരപ്പടവ് മുതല്‍ തിരുവനന്തപുരം പാറശാലവരെ നീളുന്ന 793.68 കിലോമീറ്റര്‍ മലയോര ഹൈവേയുടെ 250 കിലോമീറ്റര്‍ പൂര്‍ത്തിയായി. പൂര്‍ത്തിയായവയില്‍ ആദ്യ റീച്ചായ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി-കക്കാടംപൊയില്‍ റോഡ് ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഒരു വര്‍ഷത്തിനുള്ളില്‍ 200 കിലോമീറ്റര്‍കൂടി നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

മലയോര പാതയുടെ നിര്‍മാണത്തിനായി 2017ലാണ് കിഫ്ബി ഭരണാനുമതി നല്‍കിയത്. 738.20 കിലോമീറ്റര്‍ റോഡിന് ഇതുവരെ കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭിച്ചിട്ടുണ്ട്. 506 കിലോമീറ്ററിന് സാങ്കേതികാനുമതി നല്‍കി. ടെന്‍ഡറും ചെയ്തു. അതില്‍ നിര്‍മാണം ആരംഭിച്ച 481.13 കിലോമീറ്ററില്‍ 250 കിലോമീറ്ററാണ് പൂര്‍ത്തിയാക്കിയത്.

200 കിലോമീറ്റര്‍ മലയോര പാതയുടെ പ്രവൃത്തികൂടി 2026 ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കാനാകും വിധമാണ് നിര്‍മാണമെന്ന് മന്ത്രി റിയാസ് പറഞ്ഞു. മലയോര പാത പൂര്‍ണമായും പണിതീര്‍ക്കാന്‍ 3,600 കോടിയോളം രൂപയാണ് ചെലവ്.

പൂര്‍ത്തിയായ റീച്ചുകള്‍

തിരുവനന്തപുരം: കള്ളിക്കാട്-പാറശാല ഒന്നാംഘട്ടം (15.5 കി.മി), കൊല്ലായില്‍-ചല്ലിമുക്ക് (21.08 കി.മി), പെരിങ്ങമ്മല-പാലോട് (3.5 കി.മി), കൊല്ലം: കൊല്ലായില്‍ (ചല്ലിമുക്ക്)- പുനലൂര്‍ കെഎസ്ആര്‍ടിസി (46.1 കി.മി),

പത്തനംതിട്ട: പത്തനാപുരം-പ്ലാച്ചേരി (47.67 കി.മീ)

ഇടുക്കി: കുട്ടിക്കാനം-ചപ്പാത്ത് (19.0 കി.മി), പീരുമേട്-ദേവികുളം രണ്ടാംഘട്ടം (2.9 കി.മി)

തൃശൂര്‍: പട്ടിക്കാട്-വിളങ്ങന്നൂര്‍ (5.3 കി.മി)

മലപ്പുറം: പൂക്കോട്ടുംപാടം-കാളികാവ് ഒന്നാംഘട്ടം (8.7 കി.മി)

കോഴിക്കോട്: കോടഞ്ചേരി-കക്കാടംപൊയില്‍ (35.35 കി. മി)

കാസര്‍കോട്: നന്ദാരപ്പടവ്-ചേവാര്‍ (23 കി.മീ.), കോളിച്ചാല്‍-ഇടപ്പറമ്പ് (21 കി.മീ).

Next Story

RELATED STORIES

Share it