Sub Lead

സ്ത്രീധനം നല്‍കുന്നത് കുറ്റമല്ലാതാക്കാന്‍ ശുപാര്‍ശയുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സ്ത്രീധനം നല്‍കുന്നത് കുറ്റമല്ലാതാക്കാന്‍ ശുപാര്‍ശയുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
X

കൊച്ചി: വിവാഹബന്ധത്തിലെ പെണ്‍വീട്ടുകാരെ സംരക്ഷിക്കാനായി സ്ത്രീധനം നല്‍കുന്നത് കുറ്റമല്ലാതാക്കാന്‍ നിയമകമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 1961ലെ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകള്‍ ഇല്ലാതാക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. 2004ലെ സ്ത്രീധന നിരോധന ചട്ടങ്ങളിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കണമെന്ന ഹരജികള്‍ പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം പറഞ്ഞത്. സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടായാല്‍ അത് റിപോര്‍ട്ട് ചെയ്യാന്‍ പെണ്‍വീട്ടുകാരെ പ്രോല്‍സാഹിപ്പിക്കാനാണത്രെ പുതിയ ഭേദഗതി. അതേസമയം, സ്ത്രീധനം വാങ്ങുന്നവര്‍ക്ക് തടവുശിക്ഷ അടക്കം നല്‍കാനും നിയമകമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഹരജി ഫെബ്രുവരി 11ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it