Sub Lead

ഫേസ് ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനം; മുന്‍ മജിസ്‌ട്രേറ്റിനോട് നേരിട്ട് ഹാജരാവാന്‍ ഉത്തരവിട്ട് ഹൈക്കോടതി

മോന്‍സന്‍ കേസില്‍ ഫേസ്ബുക്കിലൂടെ ഹൈക്കോടതിയെ വിമര്‍ശിച്ച പെരുമ്പാവൂര്‍ മുന്‍ മജിസ്‌ട്രേറ്റ് എസ് സുദീപിനോടാണ് ഈ മാസം 23ന് നേരിട്ട് ഹാജരാവാന്‍ ജ. ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടത്.

ഫേസ് ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനം;  മുന്‍ മജിസ്‌ട്രേറ്റിനോട് നേരിട്ട് ഹാജരാവാന്‍ ഉത്തരവിട്ട് ഹൈക്കോടതി
X

കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ച മുന്‍ മജിസ്‌ട്രേറ്റിനോട് നേരിട്ട് ഹാജരായി മറുപടി നല്‍കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി. മോന്‍സന്‍ കേസില്‍ ഫേസ്ബുക്കിലൂടെ ഹൈക്കോടതിയെ വിമര്‍ശിച്ച പെരുമ്പാവൂര്‍ മുന്‍ മജിസ്‌ട്രേറ്റ് എസ് സുദീപിനോടാണ് ഈ മാസം 23ന് നേരിട്ട് ഹാജരാവാന്‍ ജ. ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടത്.

മോന്‍സന്‍ കേസില്‍ ഹൈക്കോടതി അധികാരപരിധി വിട്ടെന്ന് സുദീപ് വിമര്‍ശിച്ചിരുന്നു. മുന്‍ മജിസ്‌ട്രേറ്റിന് ഈ കേസില്‍ എന്തോ പ്രത്യേക താത്പര്യങ്ങളുണ്ടെന്നും മോന്‍സനെ സംരക്ഷിക്കാനാണോ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും കോടതി പറഞ്ഞു. ഇദ്ദേഹത്തിന്റെ ഫേസ് ബുക് പോസ്റ്റ് പരിശോധിക്കാന്‍ രജിസ്ട്രിക്ക് സിംഗിള്‍ബെഞ്ച് നിര്‍ദേശം നല്‍കി. മോന്‍സന്‍ കേസില്‍ ക്രൈംബ്രാഞ്ചും എന്‍ഫോഴ്‌സ്‌മെന്റും സഹകരിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഐ ജി ലക്ഷ്മണയ്‌ക്കെതിരേ നിലവില്‍ കേസ് എടുത്തിട്ടില്ലെന്നും അന്വേഷണത്തില്‍ തെളിവുകള്‍ കിട്ടിയാല്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതിനിടെ, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോന്‍സന്‍ മാവുങ്കലിനെതിരേ ജില്ലാ െ്രെകംബ്രാഞ്ച് കുറ്റപത്രം നല്‍കി. കേസ് എടുത്ത് 58 ദിവസം പിന്നിടുന്‌പോഴാണ് കുറ്റപത്രം നല്‍കുന്നത്. കേസ് എടുത്ത് 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയതിനാല്‍ മോന്‍സന്‍ സ്വാഭാവിക ജാമ്യം നേടുന്നത് തടയാന്‍ ആണ് കുറ്റപത്രം വേഗത്തില്‍ നല്‍കിയത്. മോന്‍സന്റെ വീട്ടിലെ ജോലിക്കാരിയുടെ മകളെ വിദ്യാഭ്യാസ സഹായ വാഗ്ദനം ചെയ്ത് പീഡനത്തിനിരയാക്കിയെന്നാണ് പോലീസ് കണ്ടെത്തല്‍.

Next Story

RELATED STORIES

Share it