Sub Lead

പി ആര്‍ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം

പി ആര്‍ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം
X

തിരുവനന്തപുരം: ടോക്യോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായ മലയാളി കായിക താരം പി ആര്‍ ശ്രീജേഷിനും ഒളിമ്പിക്‌സില്‍ പങ്കെടുത്ത മറ്റ് എട്ട് മലയാളി കായിക താരങ്ങള്‍ക്കും പാരിതോഷികം പ്രഖ്യാപിച്ചു.

ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം നല്‍കും. പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ( സ്‌പോര്‍ട്‌സ് ) ആയ ശ്രീജേഷിനെ ജോയിന്റ് ഡയറക്ടര്‍ ( സ്‌പോര്‍ട്‌സ് ) ആയി സ്ഥാനക്കയറ്റം നല്‍കുവാനും തീരുമാനിച്ചു. എട്ട് കായികതാരങ്ങള്‍ക്ക് നേരത്തെ പ്രോത്സാഹനമായി തയ്യാറെടുപ്പിന് അനുവദിച്ച അഞ്ച് ലക്ഷം രൂപയ്ക്ക് പുറമേ അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കും.

ശബരിമലയിലെ നിര്‍ദ്ദിഷ്ട ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി കിന്‍ഫ്രയെ നിയമിക്കാനുള്ള തീരുമാനം മാറ്റി. കെഎസ്‌ഐഡിസിയെ നോഡല്‍ ഏജന്‍സിയായി ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.

എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ അക്കാദമിക് കാംപസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ വില്ലേജില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ എസ്റ്റാബ്ലിഷ്‌മെന്റ് ചാര്‍ജ് ഇനത്തിലുള്ള തുക ഇളവ് ചെയ്യാന്‍ തീരുമാനിച്ചു.

നാലാം ഭരണപരിഷ്‌കാര കമ്മീഷന്റെ അഞ്ചാമത് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ തത്വത്തില്‍ അംഗീകരിച്ചു. ശുപാര്‍ശ നടപ്പാക്കാനാവശ്യമായ വിശദമായ നടപടിക്രമങ്ങള്‍ തയ്യാറാക്കി ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരം വാങ്ങേണ്ടതാണ്.

വര്‍ഷത്തില്‍ പതിനായിരം മെട്രിക് ടണ്‍ ഈറ്റ സൗജന്യമായി ശേഖരിക്കുന്നതിനും കൊണ്ടുപോകുന്നതിനും കേരള സ്‌റ്റേറ്റ് ബാംബൂ കോര്‍പ്പറേഷനെ അനുവദിക്കുന്നതിന് ബാംബൂ കോര്‍പ്പറേഷനും വനം വകുപ്പും തമ്മില്‍ 1.11.2020 മുതല്‍ 3.10. 2025 വരെ സാധുതയുള്ള കരാറില്‍ ഏര്‍പ്പെടുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

Next Story

RELATED STORIES

Share it