Big stories

വ്യോമസേനയുടെ പ്രളയരക്ഷാപ്രവര്‍ത്തനം: കേരളത്തിന് 102 കോടിയുടെ ബില്ലിട്ട് കേന്ദ്രം

കേരളത്തിലെ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സംവിധാനങ്ങള്‍ ഉപയോഗിച്ചതിനുള്ള കൂലിയായാണ് ഇത്രയും തുക കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. രാജ്യസഭയില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെയാണ് ഇക്കാര്യം അറിയിച്ചത്. വ്യോമസേനയുടെ വിമാനങ്ങള്‍ ഉപയോഗിച്ചതിന് കേരളത്തോട് 25 കോടി രൂപ ആവശ്യപ്പെട്ട കേന്ദ്രത്തിന്റെ നടപടി നേരത്തെ വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതെത്തുടര്‍ന്ന് തുക കേരളം നല്‍കേണ്ടെന്നും കേന്ദ്രധനമന്ത്രാലയം വഹിക്കാമെന്നും അറിയിക്കുകയായിരുന്നു.

വ്യോമസേനയുടെ പ്രളയരക്ഷാപ്രവര്‍ത്തനം: കേരളത്തിന് 102 കോടിയുടെ ബില്ലിട്ട് കേന്ദ്രം
X

ന്യൂഡല്‍ഹി: മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട കേരളത്തിന് 102.6 കോടി രൂപയുടെ ബില്ല് അയച്ച് കേന്ദ്രസര്‍ക്കാര്‍. കേരളത്തിലെ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സംവിധാനങ്ങള്‍ ഉപയോഗിച്ചതിനുള്ള കൂലിയായാണ് ഇത്രയും തുക കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. രാജ്യസഭയില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെയാണ് ഇക്കാര്യം അറിയിച്ചത്. വ്യോമസേനയുടെ വിമാനങ്ങള്‍ ഉപയോഗിച്ചതിന് കേരളത്തോട് 25 കോടി രൂപ ആവശ്യപ്പെട്ട കേന്ദ്രത്തിന്റെ നടപടി നേരത്തെ വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതെത്തുടര്‍ന്ന് തുക കേരളം നല്‍കേണ്ടെന്നും കേന്ദ്രധനമന്ത്രാലയം വഹിക്കാമെന്നും അറിയിക്കുകയായിരുന്നു.

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യോമസേനാ വിമാനങ്ങള്‍ 517 തവണയും ഹെലികോപ്റ്ററുകള്‍ 634 തവണയും പറന്നു. 3,787 ആളുകളെ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി. 1,350 സാധനസാമഗ്രികള്‍ സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചു. ഹെലികോപ്റ്റര്‍വഴി 584 പേരെ രക്ഷപ്പെടുത്തുകയും 247 ടണ്‍ സാധനങ്ങള്‍ പ്രളയസ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു. സൈന്യവും നാവികസേനയും കേരളത്തിലെ പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിന് തങ്ങള്‍ക്കുണ്ടായ ചെലവുകളുടെ വിവരങ്ങള്‍ തിട്ടപ്പെടുത്തിവരികയാണെന്നും ഭാംറെ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും വ്യോമസേന നല്‍കുന്ന സേവനങ്ങളുടെ തുക നിയപ്രകാരം അവരില്‍നിന്ന് ഈടാക്കുകയാണ് ചെയ്തുവരുന്നത്. കേരളത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സായുധസേനാ വിഭാഗങ്ങളുടെ ചെലവുകള്‍ തയ്യാറാക്കിവരികയാണെന്നും പൂര്‍ത്തിയായാലുടന്‍ കേരളത്തിന് ബില്ല് കൈമാറുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. അതേസമയം, സേവനങ്ങളുടെ തുക സംസ്ഥാന സര്‍ക്കാരാണ് കൈമാറേണ്ടതെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍നിന്ന് ഇത് കേരളത്തിന് ഈടാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it