Sub Lead

'എല്ലാവര്‍ക്കും ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കും'; രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റ് അവതരണം തുടങ്ങി

എല്‍ഡിഎഫിന് വിജയം നല്‍കിയ ജനങ്ങളെ അഭിവാദ്യം ചെയ്താണ് ബജറ്റിന് തുടക്കം കുറിച്ചത്.

എല്ലാവര്‍ക്കും ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കും; രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റ് അവതരണം തുടങ്ങി
X

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. എല്‍ഡിഎഫിന് വിജയം നല്‍കിയ ജനങ്ങളെ അഭിവാദ്യം ചെയ്താണ് ബജറ്റിന് തുടക്കം കുറിച്ചത്. ബജറ്റില്‍ ഒന്നാം പരിഗണ ആരോഗ്യത്തിനാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കും.

കോവിഡിന്റെ മൂന്നാം വരവിനെക്കുറിച്ചുള്ള ആശങ്ക കണക്കിലെടുക്കും. പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. തോമസ് ഐസക് അവതരിപ്പിച്ചത് സമഗ്രമായ ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു. അതിലെ പ്രഖ്യാപനങ്ങള്‍ എല്ലാം നടപ്പാക്കുമെന്ന് ബജറ്റ് ആമുഖത്തില്‍ ധനമന്ത്രി. കേരള ഭരണത്തില്‍ ജനാധിപത്യവല്‍കരണം നടപ്പാക്കുന്നതിന്റെ സൂചനയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയമെന്ന് ധനമന്ത്രി പറഞ്ഞു.

രാഷ്ട്രീയ കുതിരക്കച്ചവടത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കുന്നതില്‍ ഇടതുപക്ഷത്തിന്റെ പങ്ക് വലുതായിരുന്നെന്ന് ബാലഗോപാല്‍ പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം കൂടി വന്നപ്പോള്‍ ഒന്നാം പിണറായി സര്‍ക്കാര്‍ നേരിട്ടത് വലിയ പ്രതിസന്ധികളായിരുന്നു. അതെല്ലാം മറികടന്നുള്ള വിജയമാണുണ്ടായതെന്ന് ബജറ്റ് ആമുഖപ്രസംഗത്തില്‍ ധനമന്ത്രി സൂചിപ്പിച്ചു.

Next Story

RELATED STORIES

Share it