വോട്ടെടുപ്പിന് പിന്നാലെ സംഘര്‍ഷം: കണ്ണൂരില്‍ വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു
കണ്ണൂര്‍: വോട്ടെടുപ്പിന് പിന്നാലെ കണ്ണൂര്‍ കൂത്തുപറമ്പ് പുല്ലൂക്കര മുക്കില്‍ പീടികയ്ക്കടുത്തുണ്ടായ സിപിഎം- ലീഗ് സംഘര്‍ഷത്തിനിടെ വെട്ടേറ്റ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകനായ പാറാല്‍ മന്‍സൂര്‍ (22) ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. സഹോദരന്‍ മുഹ്‌സിന് ( 27) ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം.
ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന ലീഗ് ആരോപിച്ചു. വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ചുകൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം മുഹ്‌സിനെ വലിച്ചിഴച്ച് വെട്ടുമ്പോള്‍ തടയാന്‍ ചെന്നപ്പോഴാണ് സഹോദരന്‍ മന്‍സൂറിനും വെട്ടേറ്റത്. മന്‍സൂറിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയില്‍നിന്നും കോഴിക്കേീട്ടേക്ക് മാറ്റുകയായിരുന്നു. അക്രമി സംഘത്തെ തടയാന്‍ ശ്രമിച്ച മുഹ്‌സിന്റെ മാതാവിനും അയല്‍പക്കത്തുള്ള സ്ത്രീക്കും പരിക്കുണ്ട്. കള്ളവോട്ട് ആരോപണത്തിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷമുണ്ടായത്.
RELATED STORIES
സൂപ്പര് ലീഗ് കേരളയ്ക്ക് തുടക്കം; ജയത്തോടെ മലപ്പുറം ; ഫോഴ്സ...
7 Sep 2024 6:28 PM GMTബ്രസീല് റിട്ടേണ്സ്; ലോകകപ്പ് യോഗ്യതയില് ഇക്വഡോറിനെ പൂട്ടി നാലാം...
7 Sep 2024 4:37 AM GMTലോകകപ്പ് യോഗ്യത; ചിലിക്കെതിരേ വന് ജയവുമായി അര്ജന്റീന; ബ്രസീല്...
6 Sep 2024 5:13 AM GMT'900'; ഗോള് മജീഷ്യന് ക്രിസ്റ്റിയാനോ; ലോക ഫുട്ബോളില് പുതുചരിത്രം
6 Sep 2024 5:00 AM GMTഅര്ജന്റീനന് ടീം കേരളത്തില് കളിക്കും; നവംബറില് കേരളം...
5 Sep 2024 5:57 PM GMTഉറുഗ്വെ ഇതിഹാസം ലൂയിസ് സുവാരസ് വിരമിക്കല് പ്രഖ്യാപിച്ചു
3 Sep 2024 12:43 PM GMT