Sub Lead

''ജയിലില്‍ കിടന്നിട്ടുള്ള അമിത് ഷാ രാജി വച്ചോ ?'' പാര്‍ലമെന്റില്‍ കെ സി വേണുഗോപാല്‍

ജയിലില്‍ കിടന്നിട്ടുള്ള അമിത് ഷാ രാജി വച്ചോ ? പാര്‍ലമെന്റില്‍ കെ സി വേണുഗോപാല്‍
X

ന്യൂഡല്‍ഹി: അഞ്ചുവര്‍ഷമോ അതില്‍ക്കൂടുതലോ ശിക്ഷലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലില്‍ കഴിയേണ്ടിവരുന്ന മന്ത്രിമാര്‍ക്ക് ഒരുമാസത്തിനകം സ്ഥാനം നഷ്ടപ്പെടുത്തുന്ന നിയമത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. ഇന്ന് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോള്‍ കെ സി വേണുഗോപാല്‍ അതിനെ എതിര്‍ത്തു. ബില്ല് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനും അടിസ്ഥാന തത്വങ്ങള്‍ക്കും എതിരാണെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തില്‍ ധാര്‍മികത കൊണ്ടുവരാനാണ് ബില്ലെന്നാണ് ബിജെപിക്കാര്‍ പറയുന്നത്. തുടര്‍ന്ന് പാര്‍ലമെന്റിലുണ്ടായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കെ സി വേണുഗോപാല്‍ നോക്കി. ആഭ്യന്തര മന്ത്രി, ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ജയിലില്‍ കിടന്നിട്ടുണ്ട്. എന്നിട്ട് ധാര്‍മികതയുടെ പേരില്‍ രാജിവച്ചോയെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു. എന്നാല്‍, ബില്ലിനെ കുറിച്ച് പറയാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കെ സി വേണുഗോപാല്‍ ബില്ലിനെ കുറിച്ച് സംസാരിച്ചു.2005ലെ സൊറാഹ്ബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ മൂന്നു മാസം ജയിലില്‍ കിടന്നിട്ടുണ്ടെന്ന കാര്യമാണ് കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടിയത്.

Next Story

RELATED STORIES

Share it