Sub Lead

കത്‌വ ഫണ്ട് തിരിമറി വിവാദം; നിലപാട് മാറ്റി മുഈനലി തങ്ങള്‍

യൂസുഫ് പടനിലത്തിന്റെ ആരോപണം ശരിവച്ച് ദേശീയ വൈസ് പ്രസിഡന്റും പാണക്കാട് ഹൈദരലി തങ്ങളുടെ മകനുമായ മുഈനലി തങ്ങള്‍ രംഗത്തെത്തിയത് ലീഗ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു.

കത്‌വ ഫണ്ട് തിരിമറി വിവാദം; നിലപാട് മാറ്റി മുഈനലി തങ്ങള്‍
X

കോഴിക്കോട്: കത്‌വ, ഉന്നാവോ ഇരകളുടെ കുടുംബത്തിനു വേണ്ടി യൂത്ത് ലീഗ് പിരിച്ച തുക വകമാറ്റിയെന്ന ആരോപണത്തില്‍ നിലപാട് മാറ്റി മുസ് ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും പാണക്കാട് ഹൈദരലി തങ്ങളുടെ മകനുമായ മുഈനലി തങ്ങള്‍. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ യൂത്ത് ലീഗ് ദേശീയ നേതാക്കളോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രണ്ടു ദിവസം മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ നിന്നു വ്യതിചലച്ചത്. കത് വ, ഉന്നാവോ സഹായ ഫണ്ടിന്റെ കണക്കുകള്‍ പരിശോധിച്ച് വ്യക്തത വരുത്തിയെന്നായിരുന്നു വിശദീകരണം. യൂത്ത് ലീഗ് ദേശീയ സമിതി മുന്‍ അംഗം യൂസഫ് പടനിലമാണ് വിവാദത്തിനു തിരികൊളുത്തിയത്. കത് വ, ഉന്നാവോ ഇരകള്‍ക്കു വേണ്ടി പിരിച്ച തുകയില്‍ നിന്ന് 15 ലക്ഷത്തോളം രൂപ പി കെ ഫിറോസ് നടത്തിയ യുവജന യാത്രയുടെ ചെലവിലേക്കു വകമാറ്റിയെന്നും രണ്ടു വര്‍ഷമാവാറായിട്ടും ഇതുവരെ കണക്ക് അവതിരിപ്പിച്ചില്ലെന്നുമായിരുന്നു ആരോപണം.

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കുന്നമംഗലത്ത് വിമതസ്ഥാനാര്‍ഥിയായതിനെ ചൊല്ലി ലീഗില്‍ നിന്നു സസ്‌പെന്റ് ചെയ്യപ്പെട്ട യൂസുഫ് പടനിലത്തിന്റെ ആരോപണം ശരിവച്ച് ദേശീയ വൈസ് പ്രസിഡന്റും പാണക്കാട് ഹൈദരലി തങ്ങളുടെ മകനുമായ മുഈനലി തങ്ങള്‍ രംഗത്തെത്തിയത് ലീഗ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. മാത്രമല്ല, യൂത്ത് ലീഗിനു പുറമെ എംഎസ് എഫും പണപ്പിരിവ് നടത്തിയെന്നും കണക്ക് അവതരിപ്പിച്ചിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഫണ്ട് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിട്ടും നീണ്ടുപോയതായും ഖാദര്‍ മൊയ്തീനോട് ഇക്കാര്യത്തില്‍ പരാതിപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ മുഈനലി തങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ ഉള്‍പ്പെടെയുള്ളവര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. കത് വ, ഉന്നാവോ ഫണ്ടുകള്‍ വകമാറ്റിയിട്ടില്ലെന്ന് പറഞ്ഞ സി കെ സുബൈര്‍ ഫണ്ട് കൈമാറുന്ന ചിത്രങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. ആരോപണത്തിന് പിന്നില്‍ ആസൂത്രിതനീക്കമുണ്ടെന്നും നിയമ നടപടികള്‍ക്കായും പണം വിനിയോഗിക്കുന്നുണ്ടെന്നും സംസ്ഥാന സെക്രട്ടറി പി കെ ഫിറോസിനെതിരായ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമാണെന്നും ഏത് അന്വേഷത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

2018 ഏപ്രില്‍ 20ന് വെള്ളിയാഴ്ച പള്ളികളില്‍ നടത്തിയ ഫണ്ട് സമാഹരണമാണ് വിവാദമായത്. എന്നാല്‍, സംഭവം ചര്‍ച്ചയായതോടെ സി കെ സുബൈര്‍ പുറത്തുവിട്ട കണക്കിലും സമാഹരിച്ച തുകയെന്നു പറഞ്ഞ് പാര്‍ട്ടി പത്രത്തില്‍ നല്‍കിയ കണക്കിലും വൈരുധ്യമുണ്ടായിരുന്നു. അതില്‍ തന്നെ അര ലക്ഷത്തിലേറെ രൂപയുടെ വ്യത്യാസമുണ്ടായിരുന്നു. മാത്രമല്ല, ലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറം ജില്ലയിലെ കണക്കും ഉള്‍പ്പെട്ടിരുന്നില്ല.

Katwa fund misappropriation controversy; Moin ali changed his stand

Next Story

RELATED STORIES

Share it