Sub Lead

മുറിവേറ്റ കാട്ടാനയെ മയക്കുവെടി വച്ചു; ചികിത്സ തുടങ്ങി

മുറിവേറ്റ കാട്ടാനയെ മയക്കുവെടി വച്ചു; ചികിത്സ തുടങ്ങി
X

തൃശൂര്‍: അതിരപ്പിള്ളി വനമേഖലയില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വച്ചു. ആന നിയന്ത്രണത്തിലായെന്നും ചികിത്സ ആരംഭിച്ചെന്നും വനം വകുപ്പ് അറിയിച്ചു. മസ്തകത്തില്‍ മുറിവേറ്റ കാട്ടാന 15 മുതല്‍ ഈ പരിസരത്തുണ്ട്. ഇടവിട്ട ദിവസങ്ങളില്‍ ആനയെ കണ്ടതിനെ തുടര്‍ന്നാണു വനംവകുപ്പ് നിരീക്ഷണം ആരംഭിച്ചതും വെടിവച്ചു മയക്കി ചികിത്സിക്കാന്‍ തീരുമാനിച്ചതും. മറ്റൊരു ആനയുമായി കൊമ്പുകോര്‍ത്തപ്പോള്‍ കുത്തേറ്റതാണെന്നാണു കരുതുന്നത്.

Next Story

RELATED STORIES

Share it