Sub Lead

വാല്‍പ്പാറയില്‍ വൈദ്യുതിവകുപ്പിന്റെ ജീപ്പ് കൊമ്പില്‍ കോര്‍ത്ത് വലിച്ചെറിഞ്ഞ് കാട്ടാന

വാല്‍പ്പാറയില്‍ വൈദ്യുതിവകുപ്പിന്റെ ജീപ്പ് കൊമ്പില്‍ കോര്‍ത്ത് വലിച്ചെറിഞ്ഞ് കാട്ടാന
X

വാല്‍പ്പാറ: അതിരപ്പിള്ളി വാല്‍പ്പാറയില്‍ വൈദ്യുതി വകുപ്പ് ജീവനക്കാരുമായി പോയ ജീപ്പിന് നേരെ കാട്ടാന ആക്രമണം. ജീപ്പ് കുത്തിമറിച്ച് പത്ത് അടിയോളം താഴ്ച്ചയിലേക്ക് മറച്ചിട്ടു. ജീവനക്കാര്‍ അല്‍ഭുദകരമായി രക്ഷപ്പെട്ടു. ജൂനിയര്‍ വൈദ്യുതിവിഭാഗം എഞ്ചിനീയര്‍ വിശ്വനാഥനും സഹപ്രവര്‍ത്തകരുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. അത്താളി അമ്മന്‍ ക്ഷേത്രം വഴി ആളിയാറിലേക്ക് പോകുമ്പോഴാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. റോഡില്‍ കാട്ടാനയെ കണ്ട് ജീപ്പ് പിന്നോട്ട് എടുത്തെങ്കിലും ആന ആക്രമിക്കുകയായിരുന്നു.

ജീപ്പ് കൊമ്പില്‍ കോര്‍ത്ത് താഴ്ചയിലേക്ക് മറിച്ചിടുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സതേടി. അപകടത്തില്‍ ജീപ്പിന്റെ ചില്ലുകളും മുന്‍ ഭാഗത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it