Sub Lead

കാസര്‍കോഡ് മണ്ഡലത്തില്‍ എസ്ഡിപിഐ വോട്ട് ആര്‍ക്ക്; ആകാംക്ഷയോടെ മുന്നണികള്‍

എല്‍ഡിഎഫിന് ഈസി വാക്കോവര്‍ പ്രവചിച്ചിരുന്ന മണ്ഡലത്തില്‍ പെരിയയിലെ ഇരട്ടക്കൊലപാതകവും രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സ്ഥാനാര്‍ഥിത്വവും കാര്യങ്ങള്‍ തകിടം മറിച്ചിട്ടുണ്ട്.

കാസര്‍കോഡ് മണ്ഡലത്തില്‍ എസ്ഡിപിഐ വോട്ട് ആര്‍ക്ക്; ആകാംക്ഷയോടെ മുന്നണികള്‍
X

കാസര്‍കോഡ്: ഇടത്, വലതു മുന്നണികള്‍ തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്ന കാസര്‍കോഡ് ലോക്‌സഭാ മണ്ഡലത്തില്‍ എസ്ഡിപിഐ വോട്ട് ആര്‍ക്കായിരിക്കുമെന്ന ചര്‍ച്ച സജീവമാകുന്നു. എല്‍ഡിഎഫിന് ഈസി വാക്കോവര്‍ പ്രവചിച്ചിരുന്ന മണ്ഡലത്തില്‍ പെരിയയിലെ ഇരട്ടക്കൊലപാതകവും രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സ്ഥാനാര്‍ഥിത്വവും കാര്യങ്ങള്‍ തകിടം മറിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സര്‍വേകളില്‍ ഇപ്പോള്‍ യുഡിഎഫിനാണ് മുന്‍തൂക്കം. ഇതോടെയാണ് ഇരുമുന്നണികളിലെയും പ്രവര്‍ത്തകര്‍ക്കിടയില്‍ എസ്ഡിപിഐ വോട്ട് ആര്‍ക്കായിരിക്കുമെന്ന ആകാംക്ഷ ഉടലെടുത്തത്.

കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ടി സിദ്ദീഖ് കേവലം 6,921 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിലെ പി കരുണാകരനോട് പരാജയപ്പെട്ടത്. അതേ സമയം, ഇവിടെ എസ്ഡിപിഐ സ്ഥാനാര്‍ഥിയായിരുന്ന എന്‍ യു അബ്ദുല്‍ സലാമിന് 9713 വോട്ടുകള്‍ കിട്ടിയിരുന്നു. ഇടതുപക്ഷത്തിന് ലഭിച്ച വോട്ടുകളേക്കാള്‍ 2800ഓളം വോട്ട് കൂടുതലാണിത്. എസ്ഡിപിഐ ഇത്തവണ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. ഈ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമായാല്‍ ഇക്കുറി വിജയം ഉറപ്പിക്കാനാവുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ കരുതുന്നത്. ക്ലീന്‍ ഇമേജുള്ള സതീഷ് ചന്ദ്രനാണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അതുകൊണ്ട് തന്നെ മണ്ഡലം നിലനിര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.

മഞ്ചേശ്വരം, കാസര്‍കോഡ്, കല്യാശ്ശേരി നിയസഭാ മണ്ഡലങ്ങളിലാണ് കഴിഞ്ഞ തവണ എസ്ഡിപിഐക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചിരുന്നത്. ജില്ലയുടെ വടക്കന്‍ മേഖലകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എസ്ഡിപിഐ അംഗബലം കാര്യമായി വര്‍ധിച്ചിട്ടുണ്ട്. എസ്ഡിപിഐ കാസര്‍കോഡ് പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ അടുത്ത ദിവസം നടക്കാനിരിക്കുകയാണ്. ഈ കണ്‍വന്‍ഷനില്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നയം എസ്ഡിപിഐ പ്രഖ്യാപിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് മുന്നണികള്‍.

യഥാര്‍ത്ഥ ബദല്‍ എന്ന ആശയത്തിലൂന്നി തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയിരിക്കുന്ന എസ്ഡിപിഐ കേരളത്തില്‍ 10 മണ്ഡലങ്ങളില്‍ മാത്രമാണ് മല്‍സരിക്കുന്നത്. ബാക്കി മണ്ഡലങ്ങളില്‍ എന്ത് നിലപാടെടുക്കുമെന്ന കാര്യം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫാഷിസ്റ്റുകളെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ആവശ്യമായ നീക്കുപോക്കുകളായിരിക്കും വിവിധ മണ്ഡലങ്ങളില്‍ സ്വീകരിക്കുകയെന്നതാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

Next Story

RELATED STORIES

Share it