കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അനില്‍ അക്കരയ്ക്കും ഷാജന്‍ സ്‌കറിയയ്ക്കും പി കെ ബിജുവിന്റെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയ്ക്കും ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയയ്ക്കുമെതിരേ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവിന്റെ വക്കീല്‍ നോട്ടീസ്. ഇഡി റിപോര്‍ട്ടിലെ എംപി പി കെ ബിജു ആണെന്ന പ്രസ്താവനയിലാണ് വക്കീല്‍ നോട്ടീസ് അയച്ചത്. തെളിവുകളില്ലാതെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചെന്നും ഏഴ് ദിവസത്തിനകം പ്രസ്താവന തിരുത്തി നിരുപാധികം മാപ്പ് പറയണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രസ്താവന തിരുത്തിയില്ലെങ്കില്‍ ക്രിമിനല്‍ മാന നഷ്ടക്കേസ് നല്‍കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. ഇഡി കേസിലെ ഒന്നാം പ്രതി പി സതീഷ് കുമാര്‍ പി കെ ബിജുവിന്റെ മെന്റര്‍ ആണെന്നടക്കമുള്ള ആരോപണങ്ങളാണ് അനില്‍ അക്കര ഉന്നയിച്ചിരുന്നത്. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അന്വേഷണം നടത്തുകയും മുന്‍മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ നിരന്തരം ചോദ്യംചെയ്യുകയും ചെയ്യുന്നുണ്ട്.
RELATED STORIES
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTമാസപ്പടി വിവാദത്തിലെ ഹരജിക്കാരനായ പൊതുപ്രവര്ത്തകന് ഗിരീഷ് ബാബു...
18 Sep 2023 4:58 AM GMTകൊച്ചിയില്‍ നാലംഗ കുടുംബം വീട്ടില്‍ മരിച്ച നിലയില്‍
12 Sep 2023 5:08 AM GMTകടമക്കുടിയില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി
12 Sep 2023 5:06 AM GMTആലുവയില്‍ ഉറങ്ങിക്കിടന്ന എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി...
7 Sep 2023 4:55 AM GMTശ്രീനാരായണ ഗുരുവിന്റേത് ബഹുസ്വരതയിലൂന്നിയ ദര്‍ശനങ്ങള്‍: സ്വാമി ധര്‍മ്മ ...
30 Aug 2023 11:07 AM GMT