Sub Lead

കര്‍ണാടകയിലെ വോട്ടുമോഷണം: ഒരാള്‍ അറസ്റ്റില്‍

കര്‍ണാടകയിലെ വോട്ടുമോഷണം: ഒരാള്‍ അറസ്റ്റില്‍
X

ബെംഗളൂരു: കര്‍ണാടകയിലെ അളന്ദ് നിയമസഭാ മണ്ഡലത്തില്‍ വോട്ട് മോഷണം നടത്തിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. ന്യൂനപക്ഷ-ഒബിസി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ആറായിരത്തില്‍ അധികം പേരുടെ വോട്ടുകള്‍ വെട്ടിച്ചെന്ന കേസിലെ പ്രതിയായ പശ്ചിമബംഗാള്‍ സ്വദേശിയായ ബാപി ആദ്യ എന്നയാളാണ് അറസ്റ്റിലായത്. നേരത്തെ പിടികൂടിയ പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ പിന്തുടര്‍ന്നാണ് ബാപി ആദ്യയെ പിടികൂടിയത്. വോട്ടുകള്‍ വെട്ടിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എ ബി ആര്‍ പാട്ടീല്‍, മന്ത്രി പ്രിയങ്ക് ഖാര്‍ഗെ എന്നിവര്‍ നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തിരുന്നത്.

Next Story

RELATED STORIES

Share it