Sub Lead

'ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ മുസ്‌ലിം ഡ്രൈവര്‍മാരെ വിളിക്കരുത്'; കര്‍ണാടകയില്‍ പുതിയ കാംപയിനുമായി ഹിന്ദുത്വര്‍

ക്ഷേത്ര ദര്‍ശനത്തിനും തീര്‍ത്ഥാടനത്തിനും പോവുന്ന ഹിന്ദുക്കള്‍ മുസ്‌ലിം ഡ്രൈവര്‍മാരേയും മുസ്‌ലിം ഉടമസ്ഥതയിലുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളേയും വിളിക്കരുതെന്നാണ് ഹിന്ദുത്വരുടെ പുതിയ പ്രചാരണം.

ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ മുസ്‌ലിം ഡ്രൈവര്‍മാരെ വിളിക്കരുത്; കര്‍ണാടകയില്‍ പുതിയ കാംപയിനുമായി ഹിന്ദുത്വര്‍
X

ബംഗളൂരു: ഹലാല്‍ ഭക്ഷണം വിലക്കണമെന്നും ക്ഷേത്രത്തിലും ക്ഷേത്രോല്‍സവങ്ങളിലും മുസ്‌ലിം വ്യാപാരികള്‍ക്കു നിരോധനമേര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടതിനു പിന്നാലെ മുസ്‌ലിം ഡ്രൈവര്‍മാര്‍ക്കെതിരേ പുതിയ കാംപയിനുമായി ഹിന്ദുത്വര്‍.

ക്ഷേത്ര ദര്‍ശനത്തിനും തീര്‍ത്ഥാടനത്തിനും പോവുന്ന ഹിന്ദുക്കള്‍ മുസ്‌ലിം ഡ്രൈവര്‍മാരേയും മുസ്‌ലിം ഉടമസ്ഥതയിലുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളേയും വിളിക്കരുതെന്നാണ് ഹിന്ദുത്വരുടെ പുതിയ പ്രചാരണം.

ക്ഷേത്ര യാത്രകള്‍ക്കും തീര്‍ത്ഥാടനങ്ങള്‍ക്കും പോകുമ്പോള്‍ മുസ്‌ലിം ഡ്രൈവര്‍മാരെ കൂടെ കൊണ്ടുപോകരുതെന്ന് ഭാരത സംരക്ഷണ വേദികെയിലെ പ്രശാന്ത് ബംഗേര ഹിന്ദുക്കളോട് ആവശ്യപ്പെട്ടു. മുസ്‌ലിം ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും ഇയാള്‍ ആഹ്വാനം ചെയ്തു. എല്ലാ ഹൈന്ദവ സംഘടനകളും തന്റെ ആഹ്വാനത്തിന് പിന്തുണ നല്‍കണമെന്നും ഇക്കാര്യത്തില്‍ ജനങ്ങളില്‍ അവബോധം കൊണ്ടുവരണമെന്നും ബംഗേര പറഞ്ഞു. ഈ ആഹ്വാനത്തിന് ശ്രീരാമസേന പിന്തുണ നല്‍കി.

അതേസമയം, വടക്കന്‍ കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ പ്രശസ്തമായ സവദത്തി യല്ലമ്മ തീര്‍ഥാടന കേന്ദ്രത്തിലെ മുസ്‌ലിം വ്യാപാരികള്‍ക്കും കച്ചവടക്കാര്‍ക്കും മുസ്‌രായി വകുപ്പ് നോട്ടീസ് നല്‍കണമെന്ന് ശ്രീരാമസേന സ്ഥാപകന്‍ പ്രമോദ് മുത്തലിക് ആവശ്യപ്പെട്ടു. കടകള്‍ ഒഴിപ്പിച്ചില്ലെങ്കില്‍ ശ്രീരാമസേന പ്രവര്‍ത്തകര്‍ മുസ്‌രായി മന്ത്രി ശശികല ജോളെയെ കണ്ട് കടകള്‍ ഒഴിയണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it