സംഘപരിവാര്‍ കട നശിപ്പിച്ച പഴക്കച്ചവടക്കാരനെ സാഹിത്യമേള ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ച് സംഘാടകര്‍

ഹുബ്ബള്ളി: ക്ഷേത്രത്തിന് സമീപം കച്ചവടം നടത്തിയതിന്റെ പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കടനശിപ്പിച്ച പഴക്കച്ചവടക്കാരനെ സാഹിത്യമേഖക്ക് ക്ഷണിച്ച് സംഘാടകര്‍. താജ് പാലസില്‍ മെയ് 27, 28 തീയതികളില്‍ നടക്കുന്ന എട്ടാമത് സാഹിത്യമേള (എംഎസ്എം) ഉദ്ഘാടനം ചെയ്യാനാണ് മുസ് ലിം കച്ചവടക്കാരനെ ക്ഷണിച്ചിരിക്കുന്നത്. ധാര്‍വാഡിലെ നുഗ്ഗിക്കേരി ക്ഷേത്രത്തിന് സമീപമുള്ള നബിസാബ് കില്ലേദാറിന്റെ പഴക്കട ഹിന്ദുത്വര്‍ തകര്‍ത്തിരുന്നു.
പരിപാടിയുടെ ഉദ്ഘാടനത്തിന് നബിസാബിനെ കൂടാതെ കര്‍ഷകന്‍, ബീഡിത്തൊഴിലാളിയായ ഒരു സ്ത്രീ, ഒരു സ്ത്രീ പൗര സമിതി പ്രവര്‍ത്തക എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. സമൂഹത്തില്‍ സൗഹാര്‍ദ്ദം വളര്‍ത്തുക, ന്യൂനപക്ഷങ്ങള്‍ക്കെതിരായ സമീപകാല ആക്രമണങ്ങളെ അപലപിക്കുക എന്നിവയാണ് ലക്ഷ്യം. കഴിഞ്ഞ രണ്ട് വര്‍ഷമായി, പാന്‍ഡെമിക് കാരണം മേള ഓണ്‍ലൈനില്‍ നടന്നിരുന്നുവെങ്കിലും ഈ വര്‍ഷം ഒരു പതിവ് പരിപാടിയായി തിരിച്ചെത്തി.
ലഡായി പ്രകാശന, കവി പ്രകാശന കവലക്കി, ചിറ്റാര കലാ ബലഗ ധാര്‍വാഡ്, എംഎസ്എം ബലഗ ദാവന്‍ഗെരെ തുടങ്ങിയ നിരവധി സംഘടനകള്‍ മേളയുടെ നടത്തിപ്പില്‍ പങ്കാളികളാണെന്ന് സംഘാടകരായ ബസവരാജ് സുലിഭാവിയും ബി ശ്രീനിവാസയും പറഞ്ഞു.
ധാര്‍വാഡില്‍ ഒരു മുസ്‌ലിം കച്ചവടക്കാരനെ ആക്രമിച്ചതുപോലുള്ള സമീപകാല സംഭവങ്ങള്‍ സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദം കെടുത്തിയതായി സംഘാടകര്‍ പറഞ്ഞു. 'സാമുദായിക സൗഹാര്‍ദത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി, വിവിധ സമുദായങ്ങളില്‍ നിന്നും ജീവിതത്തിന്റെ എല്ലാ തുറകളില്‍ നിന്നുമുള്ള ആളുകളെ ഞങ്ങള്‍ ക്ഷണിച്ചു.
മദ്രാസ് ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ജസ്റ്റിസ് കെ ചന്ദ്രു, എല്‍ കെ അദ്വാനിയുടെ മുന്‍ തന്ത്രജ്ഞന്‍ സുധീന്ദ്ര കുല്‍ക്കര്‍ണി, അഖിലേന്ത്യാ പുരോഗമന മഹിളാ അസോസിയേഷന്‍ സെക്രട്ടറി കവിതാ കൃഷ്ണന്‍, പ്രശസ്ത നോവലിസ്റ്റ് കം വീരഭദ്രപ്പ, കവി മൂഡനാകുഡ ചിന്നസ്വാമി എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും. വിവിധ പ്രതിഭകള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യും.
RELATED STORIES
പോപുലര്‍ഫ്രണ്ട് ജനമഹാസമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
28 Jun 2022 11:12 AM GMTപ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ കുത്തി...
28 Jun 2022 10:25 AM GMTബാലുശ്ശേരിയില്‍ സിപിഎം അക്രമം അവസാനിപ്പിക്കണം: എസ്ഡിപിഐ
28 Jun 2022 9:20 AM GMTകോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നിഷ്ക്രിയമായി നോക്കിനിന്നു; ഏഴു...
28 Jun 2022 9:09 AM GMTസംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ...
28 Jun 2022 8:50 AM GMTമുന്‍ മന്ത്രി ടി ശിവദാസ മേനോന് അന്തരിച്ചു
28 Jun 2022 7:23 AM GMT