Sub Lead

വിഎച്ച്പി എതിര്‍ത്തു; മസ്ജിദ് ജീവനക്കാര്‍ക്കുള്ള കൊവിഡ് ദുരിതാശ്വാസ തുക കര്‍ണാടക സര്‍ക്കാര്‍ തടഞ്ഞു

വിഎച്ച്പി എതിര്‍ത്തു; മസ്ജിദ് ജീവനക്കാര്‍ക്കുള്ള കൊവിഡ് ദുരിതാശ്വാസ തുക കര്‍ണാടക സര്‍ക്കാര്‍ തടഞ്ഞു
X

ബംഗളൂരു: വിശ്വഹിന്ദു പരിഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മസ്ജിദ് ജീവനക്കാര്‍ക്കുള്ള കൊവിഡ് ദുരിതാശ്വാസതുക വിതരണം കര്‍ണാടക സര്‍ക്കാര്‍ തടഞ്ഞു. മുസ്‌റെ വകുപ്പിന് കീഴില്‍ സി കാറ്റഗറിയിലെ ക്ഷേത്ര ജീവനക്കാര്‍ക്കും മസ്ജിദുകളിലെ ഇമാമുമാര്‍ക്കും മുഅദ്ദിന്‍(ബാങ്ക് വിളിക്കുന്നവര്‍)മാര്‍ക്കും 3,000 രൂപ വീതം സഹായധനം നല്‍കാനുള്ള തീരുമാനമാണ് പിന്‍വലിച്ചത്. ഹിന്ദുമതവുമായി ബന്ധപ്പെട്ട ക്ഷേത്രപ്രവര്‍ത്തനങ്ങള്‍ക്കായുള്ള മുസ്‌റെ വകുപ്പിനു കീഴിലുള്ള തുക ഇതര മതസ്ഥര്‍ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി ദക്ഷിണ കന്നട ജില്ലാ ഭാരവാഹികള്‍ വകുപ്പ് മന്ത്രി കോട്ട ശ്രീനിവാസ പൂജാരിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കൊവിഡ് ദുരിതാശ്വാസ തുക വിതരണം നിര്‍ത്തിവച്ചത്. ഇതര മതസ്ഥര്‍ക്കുള്ള ധനസഹായം തല്‍ക്കാലം തടഞ്ഞുവച്ചതായും ഉത്തരവ് പുനഃപരിശോധിക്കുമെന്നും മന്ത്രി കോട്ട ശ്രീനിവാസ പൂജാരി പറഞ്ഞു. വിവിധ ഹിന്ദു സംഘടനകളുടെ പരാതി ലഭിച്ചിട്ടുണ്ട മുസ്‌റെ വകുപ്പിന് കീഴില്‍ ഇതര മതസ്ഥര്‍ക്ക് സഹായം നല്‍കുന്നത് അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

The #VishwaHinduParishad in Karnataka's Dakshina Kannada district opposed the government's decision to pay allowances to Imams of Mosques and Madrasas in the district as #Covid lockdown compensation from the funds of the Hindu religious endowment department. @IndianExpress pic.twitter.com/YH2fCG34xj

കര്‍ണാടകയില്‍ 27,000 ക്ഷേത്രങ്ങള്‍ക്കായി 133 കോടി രൂപയാണ് മുസ്‌റെ വകുപ്പിന് കീഴില്‍ സാമ്പത്തിക സഹായമായി നല്‍കുന്നത്. ഇതിനു പുറമെ, ഹൈന്ദവ ആരാധനാലയങ്ങളല്ലാത്ത 764 ആരാധനാലയങ്ങള്‍ക്കും സഹായം നല്‍കിവരുന്നുണ്ട്. വിഎച്ച്പിയുടെ എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ ഇവയെല്ലാം നിര്‍ത്തിവയ്ക്കാനാണ് മുസ്‌റെ വകുപ്പി(ഹിന്ദു മത എന്‍ഡോവ്‌മെന്റ് വകുപ്പ്)ന്റെ തീരുമാനമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. തീരുമാനത്തെ ഹിന്ദു ഐക്യവേദി സ്വാഗതം ചെയ്തിട്ടുണ്ട്. ഈയിടെ ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയാണ് മസ്ജിദ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൊവിഡ് ലോക്ക് ഡൗണ്‍ ദുരിതാശ്വാസ സഹായമായി 3000 രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

Karnataka govt shelves Covid relief to Muslim clerics after VHP's opposition


Next Story

RELATED STORIES

Share it