Sub Lead

രണ്ടുവയസുകാരന്‍ ക്ഷേത്രത്തിനകത്തേക്ക് കയറി; അശുദ്ധി മാറ്റാന്‍ ദലിത് കുടുംബത്തിന് 35000 രൂപ പിഴ

കര്‍ണാടകയിലെ മിയാപ്പൂരിലാണ് സംഭവം. ശുദ്ധീകരണത്തിനായാണ് ദലിത് കുടുംബത്തിനോട് വലിയ തുക ഉയര്‍ന്ന ജാതിക്കാര്‍ ആവശ്യപ്പെട്ടത്.

രണ്ടുവയസുകാരന്‍ ക്ഷേത്രത്തിനകത്തേക്ക് കയറി; അശുദ്ധി മാറ്റാന്‍ ദലിത് കുടുംബത്തിന് 35000 രൂപ പിഴ
X

ബംഗളൂരു: രണ്ടു വയസ്സുകാരനായ മകന്‍ ക്ഷേത്രത്തില്‍ കയറിയത് കര്‍ണാടകയിലെ ദലിത് കുടുംബത്തിന് 25000 രൂപ പിഴ. കൂടാതെ ക്ഷേത്രശുചീകരണത്തിന് പതിനായിരം രൂപയും ആവശ്യപ്പെട്ടു.

കര്‍ണാടകയിലെ മിയാപ്പൂരിലാണ് സംഭവം. ശുദ്ധീകരണത്തിനായാണ് ദലിത് കുടുംബത്തിനോട് വലിയ തുക ഉയര്‍ന്ന ജാതിക്കാര്‍ ആവശ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ കസ്റ്റഡിയിലെടുത്തതായി ജില്ലാ പോലിസ് സുപ്രണ്ട് പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ദലിതരെ പരമ്പരാഗതമായി ഈ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാറില്ല. അവര്‍ പുറത്ത് നിന്നുകൊണ്ടാണ് പ്രാര്‍ത്ഥിക്കാറുള്ളത്.

സെപ്റ്റംബര്‍ നാലാം തീയതി ജന്മദിനത്തിന്റെ ഭാഗമായാണ് കുടുംബം ക്ഷേത്രത്തിലെത്തിയത്. അച്ഛന്‍ പുറത്ത് പ്രാര്‍ഥിച്ച് കൊണ്ടിരിക്കെ രണ്ട് വയസുകാരന്‍ ക്ഷേത്രത്തിനകത്തേക്ക് ഓടിക്കയറുകയായിരുന്നു. ചന്നദാസാര്‍ സമുദായത്തില്‍പ്പെട്ടവരാണ് ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ഗ്രാമവാസികളില്‍ ഭൂരിഭാഗവും ഗനിഗ ലിംഗായത്തില്‍ പെട്ടവരാണ്.

ഗ്രാമത്തിലെ ഐക്യം തകരുമെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ സവര്‍ണജാതിക്കാര്‍ക്കെതിരേ പരാതി നല്‍കിയില്ലെന്ന് പോലിസ് പറഞ്ഞു. സംഭവവത്തിന് പിന്നാലെ സവര്‍ണജാതിക്കാര്‍ യോഗം ചേര്‍ന്ന് ക്ഷേത്രം ശുദ്ധീകരിക്കുന്നതിനായി ഹോമം നടത്തുന്നതിനായാണ് 25,000 രൂപ കുട്ടിയുടെ പിതാവിന് പിഴയിട്ടത്. തെറ്റിദ്ധാരണയുടെ പുറത്താണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നും യോഗം ചേര്‍ന്നവര്‍ മാപ്പുപറഞ്ഞന്നെുമാണ് തഹസില്‍ദാര്‍ സിദ്ദേഷിന്റെ ഭാഷ്യം.

Next Story

RELATED STORIES

Share it