Sub Lead

'ഹിജാബ് ധരിച്ചവരെ വെട്ടിനുറുക്കണം';ന്യൂനപക്ഷങ്ങള്‍ക്കെതിരേ വധഭീഷണി മുഴക്കിയ എബിവിപി നേതാവിനെതിരേ കേസെടുത്തു

സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ഒരു മണിക്കൂര്‍ സമയം തരൂ.ഈ ആറ് പെണ്‍കുട്ടികളെ മാത്രമല്ല, ഹിജാബ് ധരിച്ച 60,000 പേരെയും ഞങ്ങള്‍ കഷണങ്ങളാക്കി വെട്ടിനുറുക്കും,' എന്നായിരുന്നു വീര ഷെട്ടിയുടെ വിവാദ പ്രസംഗം

ഹിജാബ് ധരിച്ചവരെ വെട്ടിനുറുക്കണം;ന്യൂനപക്ഷങ്ങള്‍ക്കെതിരേ വധഭീഷണി മുഴക്കിയ എബിവിപി നേതാവിനെതിരേ കേസെടുത്തു
X
ബംഗളൂരു: ഹിജാബ് വിഷയത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വധഭീഷണി മുഴക്കിയ എബിവിപി നേതാവിനെതിരെ കേസെടുത്തു.ഹാവേരി ജില്ലയിലെ എബിവിപി നേതാവ് പൂജ വീരഷെട്ടിക്കെതിരെയാണ് വിജയപുര പോലിസ് കേസെടുത്തിരിക്കുന്നത്.ശിവമൊഗയില്‍ നിന്നുള്ള ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെയായിരുന്നു പൂജ വീരഷെട്ടി വിവാദ പ്രസ്താവന നടത്തിയത്.

ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകന്റെ മരണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി വിജയപുരയില്‍ സംഘടിപ്പിച്ച റാലിയില്‍ 'ഹിജാബ് ധരിച്ചവരെ വെട്ടിനുറുക്കണം' എന്ന തരത്തിലായിരുന്നു വീരഷെട്ടി പ്രസംഗിച്ചത്. 'നമ്മുടെ രാജ്യം കാവിയാണ്. ഇതുവരെ ഉണ്ടായ അറസ്റ്റുകളില്‍ സന്തോഷമുണ്ട്. പക്ഷെ ഇത് മാത്രം മതിയാകില്ല. നിങ്ങള്‍ സര്‍ക്കാരിന് അത് ചെയ്യാനാകുന്നില്ലെങ്കില്‍, ഞങ്ങള്‍ക്ക് ഒരു 24 മണിക്കൂര്‍ തരൂ. അല്ലെങ്കില്‍ ഈ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ഒരു മണിക്കൂര്‍ സമയം തരൂ.ഈ ആറ് പെണ്‍കുട്ടികളെ മാത്രമല്ല, ഹിജാബ് ധരിച്ച 60,000 പേരെയും ഞങ്ങള്‍ കഷണങ്ങളാക്കി വെട്ടിനുറുക്കും,' എന്നായിരുന്നു വീര ഷെട്ടിയുടെ വിവാദ പ്രസംഗം.

'നിങ്ങള്‍ ഇന്ത്യയില്‍ വെള്ളം ചെദിച്ചാല്‍ ഞങ്ങള്‍ ജ്യൂസ് തരും, പാല്‍ വേണമെങ്കില്‍ തൈര് തരും.എന്നാല്‍, നിങ്ങള്‍ക്ക് ഇന്ത്യയില്‍ ഹിജാബ് ധരിക്കണമെന്നാണ് ആവശ്യപ്പെടുന്നതെങ്കില്‍, ഞങ്ങള്‍ ശിവജിയുടെ വാളെടുത്ത് കഷണങ്ങളാക്കി വെട്ടിനുറുക്കും,' എന്നും എബിവിപി നേതാവ് പ്രസംഗിച്ചിരുന്നു.ഐപിസി സെക്ഷന്‍ 295A (മതവികാരം വ്രണപ്പെടുത്തൽ) 504 (സമാധാനം നശിപ്പിക്കുന്ന തരത്തില്‍ ആളുകളെ അപമാനിക്കല്‍), 506 (ക്രമിനില്‍ കടന്നുകയറ്റം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it