Big stories

പുലര്‍ച്ചെ ശബരിമല ദര്‍ശനം നടത്തിയതായി യുവതികള്‍(Video)

. പെരിന്തല്‍മണ്ണ സ്വദേശിയായ കനക ദുര്‍ഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവുമാണ് ഒരു മലയാളം ചാനലിനോട് ഇക്കാര്യം അവകാശപ്പെട്ടത്.

പുലര്‍ച്ചെ ശബരിമല ദര്‍ശനം നടത്തിയതായി യുവതികള്‍(Video)
X

പത്തനംതിട്ട: ബുധനാഴ്ച്ച പുലര്‍ച്ചെ ശബരിമല ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി യുവതികള്‍. പെരിന്തല്‍മണ്ണ സ്വദേശിയായ കനക ദുര്‍ഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവുമാണ് ഒരു മലയാളം ചാനലിനോട് ഇക്കാര്യം അവകാശപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്ന് 3.45ഓടെയാണ് ഇവര്‍ ദര്‍ശനത്തിനെത്തിയത്. നാല് മണിയോടെ മടങ്ങിയെന്നും ഇവര്‍ പറയുന്നു.

മഫ്ടിയിലുള്ള പോലിസുകാരുടെ സംരക്ഷണത്തോടെയാണ് ദര്‍ശനമെന്നാണ് യുവതികള്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യം പോലിസ് സ്ഥിരീകരിച്ചിട്ടില്ല. ഒരു മണിയോടെയാണ് ഇവര്‍ പമ്പയില്‍ എത്തിയത്.


ഈ മാസം 24് കനക ദുര്‍ഗയും ബിന്ദുവും ശബരിമല ദര്‍ശനത്തിനായി എത്തിയിരുന്നു. എന്നാല്‍, മരക്കൂട്ടം പിന്നിട്ടതോടെ ഇവരെ ഭക്തരും പ്രതിഷേധക്കാരും ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് ഇവരെ പോലിസ് തിരിച്ച് അയക്കുകയായിരുന്നു. സത്യഗ്രഹം നടത്തിയ തങ്ങള്‍ക്ക് പിന്നീട് ദര്‍ശനം നടത്താന്‍ സൗകര്യമൊരുക്കാമെന്ന് ഉറപ്പ് നല്‍കിയതിനാലാണ് അന്ന് മടങ്ങിയതെന്ന് കനക ദുര്‍ഗ പറഞ്ഞു.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ്, നിലക്കല്‍ എന്നിവിടങ്ങളില്‍ പോലിസ് പരിശോധന ശക്തമാണ്. അതുകൊണ്ട് തന്നെ യുവതികള്‍ എത്തിക്കഴിഞ്ഞാല്‍ പോലിസിന് അറിയാന്‍ സാധിക്കും. മാത്രമല്ല ഗണപതിയമ്പലത്തില്‍ നിരവധി ഭക്തര്‍ തങ്ങുന്ന സ്ഥലമാണ്. ഇവരുടെയെല്ലാം കണ്ണുവെട്ടിച്ച് സന്നിധാനത്ത് എത്തുന്നത് ദുഷ്‌കരമാണ്.

ഇവര്‍ ശബരിമല ദര്‍ശനം നടത്തിയെന്ന കാര്യം ബിന്ദുവിന്റെ ഭർത്താവ് ഹരിഹരനും സ്ഥിരീകരിച്ചു. നേരത്തേ പോലിസ് നല്‍കിയ വാഗ്ദാനം പാലിച്ചതായും അദ്ദേഹം പറഞ്ഞു.


യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി അവകാശപ്പെട്ട് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന വീഡിയോ





Next Story

RELATED STORIES

Share it