കല്ലട ബസില്‍ പീഡനശ്രമം: ബസ് ജീവനക്കാരന്‍ പിടിയില്‍

കല്ലട ബസില്‍  പീഡനശ്രമം: ബസ് ജീവനക്കാരന്‍ പിടിയില്‍

കോഴിക്കോട്: കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം. യുവതിയുടെ പരാതിയില്‍ മലപ്പുറം തേഞ്ഞിപ്പലത്ത് വച്ചു കല്ലട ബസ് പോലിസ് പിടിച്ചെടുത്തു. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന തമിഴ്‌നാട് സ്വദേശിനിക്ക് നേരയാണ് ആക്രമണം ഉണ്ടയത്. ബസിലെ രണ്ടാം െ്രെഡവര്‍ കോട്ടയം പുതുപ്പള്ളി സ്വദേശി ജോണ്‍സണ്‍ ജോസഫ് കടന്നുപിടിക്കുകയായിരുന്നുവെന്നു യുവതി പരാതിപ്പെട്ടു.

ജോണ്‍സണ്‍ ജോസഫിനെ പോലിസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ച രണ്ടോടെയാണ് സംഭവം നടന്നത്. ബസ് കോഴിക്കോട്ട് എത്തിയപ്പോഴായിരുന്നു സ്ലീപ്പര്‍ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്ന തനിക്കു നേരെ പീഡനശ്രമമുണ്ടായതെന്നു യുവതി വ്യക്തമാക്കി. ഇതേത്തുടര്‍ന്നു യാത്രക്കാരാണ് പ്രതിയെ പിടികൂടി പോലിസിനു കൈമാറിയത്.

RELATED STORIES

Share it
Top