- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാട്ടുകാരും പോലിസും തല്ലി, അമ്മ വന്നില്ലെങ്കില്‍ ചത്തേനെ; കളമശേരി സംഭവത്തിലെ കുട്ടി പറയുന്നു
പോലിസുകാര്‍ ഇങ്ങനെ തല്ലുമെന്ന് വിചാരിച്ചില്ല. നന്നായി തല്ലി. ചെകിടത്തൊക്കെ അടിച്ചു. ഭക്ഷണമൊന്നും തന്നില്ല. രാവിലെ 11 മണിക്ക് കൊണ്ടുപോയതാണ്. അവിടുന്ന് തുടങ്ങിയതാണ് തല്ല്. വൈകുന്നേരം ആയപ്പോഴും നിര്‍ത്തുന്നുണ്ടായിരുന്നില്ല.

കൊച്ചി: പോലിസിനെതിരേയും ചൈല്‍ഡ് ലൈനിനിനെതിരേയും ഗുരുതര ആരോപണവുമായി കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദിച്ച സംഭവത്തിലെ ഒരു കുട്ടി. പോലിസില്‍ നിന്നും ക്രൂര മര്‍ദനമാണ് ഉണ്ടായതെന്നും സ്റ്റേഷനില്‍ കൊണ്ട് പോയി വൈകുന്നേരം വരെ ഭക്ഷണം പോലും തരാതെ തല്ലുകയായിരുന്നുവെന്നും കുട്ടി പറയുന്നു.
കൂട്ടുകാരനെ മര്‍ദിച്ചത് തന്റെ പെങ്ങളെ പ്രണയിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നും ചൈല്‍ഡ് ലൈനിനെ ബന്ധപ്പെട്ടപ്പോള്‍ പ്രതികരിച്ചില്ലെന്നും കുട്ടി പറയുന്നു. സംഭവത്തെ തുടർന്ന് നാട്ടുകാരും തല്ലി. പോലിസുകാര്‍ ഇങ്ങനെ തല്ലുമെന്ന് വിചാരിച്ചില്ല. നന്നായി തല്ലി. ചെകിടത്തൊക്കെ അടിച്ചു. ഭക്ഷണമൊന്നും തന്നില്ല. രാവിലെ 11 മണിക്ക് കൊണ്ടുപോയതാണ്. അവിടുന്ന് തുടങ്ങിയതാണ് തല്ല്. വൈകുന്നേരം ആയപ്പോഴും നിര്‍ത്തുന്നുണ്ടായിരുന്നില്ല.
അമ്മയും അച്ഛനും വന്നെന്ന് വൈകുന്നരം ആയപ്പോഴാണ് സംഭവം അറിഞ്ഞത്. അപ്പോഴാണ് വിട്ടത്. അതുവരെ തല്ലുകയായിരുന്നു. ഇപ്പോള്‍ ശരീരത്തിനൊക്കെ നല്ല വേദനയാണ്. ഇരിക്കാന്‍ പറ്റുന്നില്ല. ചാവാന്‍ തോന്നിപോയി. അമ്മ വന്നില്ലെങ്കില്‍ ചത്തേനെ. ഇവന്‍ ഞങ്ങളുടെ കൂട്ടുകാരന്‍ തന്നെയാണ്. ക്രിസ്തുമസിന് മുമ്പാണ്ടായ സംഭവത്തിന് പുറത്താണ് ഇവനെ തല്ലിയത്. അവന്‍ എന്റെ പെങ്ങളെ നോക്കുന്നുണ്ടായിരുന്നു. എന്റെ കൂടെ നിന്നിട്ടാണ് അവന്‍ അത് ചെയ്തത്. അപ്പോള്‍ ഞാന്‍ അവന്റെ കമ്പനി വിട്ടു.
പിന്നിട് അവന്‍ മറ്റൊരു ഫോണില്‍ പെങ്ങളെ വിളിച്ചു. ഞാന്‍ അത് അച്ഛനെ അറിയിച്ചു. പിന്നെ ഞാന്‍ ഫോണില്‍ നിന്നും ബ്ലോക്ക് ചെയ്തു. എന്നാല്‍ അവന്റെ അച്ഛന്‍ അവന് പുതിയ ഫോണും സിമ്മും വാങ്ങി കൊടുത്തു. വേറെ നമ്പര്‍ കണ്ടപ്പോള്‍ ഇവനാണെന്ന് മനസിലായി. ഇത് ചോദിക്കാന്‍ ചെന്നപ്പോള്‍ സമ്മതിച്ച് തന്നില്ല. പിന്നാലെ തല്ലുകയായിരുന്നു. എന്നാല്‍ ഇങ്ങനെയൊന്നും ആവുന്ന് പ്രതീക്ഷിച്ചില്ല.
എന്നാല്‍ അവന്റെ അച്ഛന്‍ ഞങ്ങളെ കള്ളകേസില്‍ കുടുക്കുകയായിരുന്നു. ഞങ്ങള്‍ കഞ്ചാവാണെന്ന് പറഞ്ഞു. ശരിക്കും അവന്റെ അനിയനാണ് കഞ്ചാവ്. ഇവനാണ് ഞങ്ങള്‍ക്ക് കൊണ്ട തന്നത്. ഇപ്പോള്‍ ഞങ്ങള്‍ മാത്രമായി. ഇവനാണ് എനിക്ക് ആദ്യമായി വലിക്കാന്‍ തന്നത്. ഇവന്റെ അച്ഛന്‍ വലിയ കൂതറയാണ്. അവന്റെ കസിനും അവിടെയുണ്ടായിരുന്നു. അവര്‍ ഞങ്ങളെ തെറിവിളിച്ചു. അവരുടെ മോനെ കൊണ്ട് ഞങ്ങളെ തല്ലിച്ചു. എന്നാല്‍ ഇതൊന്നും പറഞ്ഞിട്ട് പോലിസ് വിശ്വസിച്ചില്ല. വീണ്ടും തല്ലുകയായിരുന്നു. അവസാനം കേസെല്ലാം ഒതുക്കി, ഈ കഞ്ചാവ് കേസ് മാത്രമായി.
ഇത്രയും ദിവസം വീട്ടില്‍ കിടക്കുകയായിരുന്നു. പേടിച്ചിട്ടാണ് പോലിസിനെതിരേ പരാതി കൊടുക്കാതിരുന്നത്. ചൈല്‍ഡ് ലൈനില്‍ വിളിച്ചിട്ടും പ്രതികരണം ഉണ്ടായിരുന്നില്ല. ഒരാള്‍ മാത്രമെ 18 വയസ് കഴിഞ്ഞതുള്ളു. ഞങ്ങള്‍ പിള്ളേരാണെന്ന് പോലും നോക്കാതെ തല്ലി. കിടന്നു കഴിഞ്ഞാല്‍ ശ്വാസം കിട്ടില്ല.' മര്‍ദിച്ച സംഘത്തിലെ കുട്ടി പറഞ്ഞു.
മര്‍ദിച്ച സംഭവത്തില്‍ സംഘത്തിലെ ഒരു കുട്ടി ജീവനൊടുക്കിയിരുന്നു. കുട്ടി ജീവനൊടുക്കാന്‍ കാരണം പോലിസ് മര്‍ദിച്ചതിലെ മനോവിഷമമാണെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. വലിയ മാനസിക സമ്മര്‍ദത്തിലായിരുന്ന കുട്ടിയെ കൗണ്‍സിലിങിനായി സമീപിച്ചപ്പോള്‍ ചൈല്‍ ലൈന്‍ അധികൃതര്‍ ഒഴിഞ്ഞുമാറിയെന്നും ബന്ധുക്കള്‍ പറയുന്നു. കേസില്‍ ജാമ്യത്തില്‍ വിട്ട പ്രായപൂര്‍ത്തിയാവാത്ത കുട്ടിയായിരുന്നു ജീവനൊടുക്കിയത്. പാട്ടുപറമ്പില്‍ നിഖില്‍ പോളാണ് ആത്മഹത്യ ചെയ്തത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















