Sub Lead

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ മൽസരിച്ചാല്‍ രാജി വെക്കുമെന്ന് കെ സുരേന്ദ്രന്‍ ഭീഷണി മുഴക്കി

കഴക്കൂട്ടം സീറ്റ് ലഭിച്ചില്ലെങ്കില്‍ മൽസരിക്കാനില്ലെന്നാണ് ശോഭാ സുരേന്ദ്രന്‍ അറിയിച്ചിരിക്കുന്നത്.

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ മൽസരിച്ചാല്‍ രാജി വെക്കുമെന്ന് കെ സുരേന്ദ്രന്‍ ഭീഷണി മുഴക്കി
X

കോഴിക്കോട്: ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ത്ത് ബിജെപി സംസ്ഥാന നേതൃത്വം. ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് നിര്‍ത്തണമെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ ആവശ്യത്തെ കെ സുരേന്ദ്രനും വി മുരളീധരനും എതിര്‍ക്കുകയായിരുന്നു. കഴക്കൂട്ടത്ത് കോണ്‍ഗ്രസ് വിട്ടു വരുന്ന ശക്തനായ ആളെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്.

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ മൽസരിച്ചാല്‍ രാജി വെക്കുമെന്ന് കെ സുരേന്ദ്രന്‍ ഭീഷണി മുഴക്കിയെന്നാണ് ശോഭാ സുരേന്ദ്രന്‍ പക്ഷം ആരോപിക്കുന്നത്. കഴക്കൂട്ടത്തിന് പകരം ചാത്തന്നൂരില്‍ ശോഭാ സുരേന്ദ്രനെ മൽസരിപ്പിക്കാനാണ് നീക്കം. എന്നാല്‍ കഴക്കൂട്ടം സീറ്റ് ലഭിച്ചില്ലെങ്കില്‍ മൽസരിക്കാനില്ലെന്നാണ് ശോഭാ സുരേന്ദ്രന്‍ അറിയിച്ചിരിക്കുന്നത്.

കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. സംസ്ഥാന ഘടകം നല്‍കിയ പട്ടിക ഇന്നലെ ചില മാറ്റങ്ങളോടെ തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നത്. എല്ലാ സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിച്ചേക്കില്ല. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക വന്ന ശേഷം ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് ബിജെപി തീരുമാനം.

കെ സുരേന്ദ്രനെ മഞ്ച്വേശരത്ത് മൽസരിപ്പിക്കാനാണ് സാധ്യത. കോന്നിയിലും സുരേന്ദ്രന്‍ മൽസരിക്കണോ എന്ന കാര്യത്തില്‍ ദേശീയ നേതൃത്വം പിന്നീട് തീരുമാനമെടുക്കും. നേമത്ത് കുമ്മനം രാജശേഖരനായിരിക്കും മത്സരിക്കുക. വട്ടിയൂര്‍കാവില്‍ വിവി രാജേഷ് രംഗത്തിറങ്ങും. എംടി രമേശ് കോഴിക്കോട് നോര്‍ത്തില്‍ മൽസരിക്കും. തൃശൂരില്‍ സുരേഷ് ഗോപി മൽസരിക്കും.

Next Story

RELATED STORIES

Share it