Sub Lead

കെസി വേണുഗോപാൽ ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്ന് കെ സുധാകരൻ

കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്നും സുധാകരൻ പറഞ്ഞു

കെസി വേണുഗോപാൽ ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്ന് കെ സുധാകരൻ
X

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക വന്നതോടെ പ്രത്യാശ നഷ്ടമായെന്ന് കെ സുധാകരൻ. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവൃത്തികൾ വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്റിന്റെ പേരിൽ കെസി വേണുഗോപാൽ ഇഷ്ടക്കാർക്ക് സീറ്റ് നൽകിയെന്നും സുധാകരൻ കുറ്റപ്പെടുത്തി.

ഹൈക്കമാൻഡിന്റെ പേരിലുള്ള തിരുകിക്കയറ്റൽ പതിവുള്ളതായിരുന്നില്ല. ഹൈക്കമാന്റിനെ കേരളത്തിലെ നേതാക്കൾ തെറ്റിദ്ധരിപ്പിച്ചു. ജയസാധ്യത നോക്കാതെയാണ് പലർക്കും അവസരം കൊടുത്തത്. തങ്ങളുടെ അഭിപ്രായം പരിഗണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇരിക്കൂരിൽ ധാരണകൾ ലംഘിക്കപ്പെട്ടെന്നും, ഇനി നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

അതേസമയം കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്നും സുധാകരൻ പറഞ്ഞു. ആലങ്കാരിക പദവികൾ തനിക്ക് ആവശ്യമില്ല. ഇപ്പോൾ സ്ഥാനം ഒഴിയാത്തത് പാർട്ടിക്ക് മുറിവേൽക്കാതിരിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it