പൊള്ളയായ കള്ളത്തരങ്ങള്‍ക്കുമേല്‍ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരമാണ് സംഘപരിവാരം: എം കെ ഫൈസി

മണ്ണഞ്ചേരി (ആലപ്പുഴ): പൊള്ളയായ കള്ളത്തരങ്ങള്‍ക്കുമേല്‍ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരമാണ് സംഘപരിവാരമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. ആര്‍എസ്എസ്- ബിജെപി സംഘം കൊലപ്പെടുത്തിയ കെ എസ് ഷാന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമര്‍ശനങ്ങളോട് ആശയപരമായ സംവാദത്തിന് കെല്‍പ്പില്ലാതെ എതിരാളികളെ തല്ലിക്കൊന്നും ആക്രമിച്ചും തടവിലാക്കിയും മുന്നേറുന്നത്. ചിന്തിക്കുന്ന സമൂഹത്തെ ഫാഷിസത്തിന് ഭയമാണ്.
മതവിദ്വേഷം പ്രചരിപ്പിച്ച് ജനങ്ങളെ മയക്കികിടത്തി സവര്‍ണ രാഷ്ട്രം നിര്‍മിക്കാനാണ് സംഘപരിവാരം ശ്രമിക്കുന്നത്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന അടിസ്ഥാന ജനതയുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്താണ് ഫാഷിസം മുന്നേറുന്നത്. സംഘപരിവാര ഫാഷിസത്തിനെതിരേ നിരന്തരസമരത്തിന് രാജ്യസ്‌നേഹികള്‍ തയ്യാറാവണം. രാജ്യം ഭരിക്കുന്നവര്‍ക്ക് രാജ്യപുരോഗതിയെക്കുറിച്ച് താല്‍പ്പര്യമില്ല. രാജ്യസുരക്ഷയെക്കുറിച്ച് വായ്ത്താരി പറയുന്നവര്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ രാജ്യസുരക്ഷ അപകടത്തിലായിരിക്കുന്നു. ജനങ്ങള്‍ അനുഭവിക്കുന്ന ദാരിദ്ര്യം സംഘപരിവാരത്തിന് പ്രശ്‌നമല്ലെന്നും എം കെ ഫൈസി കൂട്ടിച്ചേര്‍ത്തു.
സംഘപരിവാര്‍ ഭീകരതക്കെതിരെ ഐക്യപ്പെടുക എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. കെ എസ് ഷാന്റെ പിതാവ് എച്ച് സലീം, ദേശീയ സെക്രട്ടറി ഫൈസല്‍ ഇസുദ്ദീന്‍, ദേശീയ കമ്മിറ്റിയംഗം പി പി മൊയ്തീന്‍കുഞ്ഞ്, സംസ്ഥാന വൈസ് പ്രസിഡന്റ്തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസാമായീല്‍, ജില്ലാ പ്രസിഡന്റ് റിയാസ് പൊന്നാട്, ജില്ലാ ജനറല്‍ സെക്രട്ടറി എം സാലിം സംസാരിച്ചു.
സംസ്ഥാന സമിതിയംഗങ്ങളായ അന്‍സാരി ഏനാത്ത്, അഷ്‌റഫ് പ്രാവച്ചമ്പലം, പി എം അഹമ്മദ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ നവാസ് നൈന, ജാസ്മിന്‍ ഷാജി, ജില്ലാ നേതാക്കളായ മുഹമ്മദ് അനീഷ്, എ ബി ഉണ്ണി, ഇബ്രാഹിം വണ്ടാനം, അസ്ഹാബുല്‍ ഹഖ്, ഫൈസല്‍ പഴയങ്ങാടി, ഷീജാ നൗഷാദ്, ടി ജയപ്രകാശ്, നവാസ് കായംകുളം, ഷമീറാ ഷാനവാസ് സംബന്ധിച്ചു.
RELATED STORIES
ഫലസ്തീന് സ്വാതന്ത്ര്യ സമരത്തിന് ജനാധിപത്യ സമൂഹങ്ങളുടെ പിന്തുണയുണ്ട്:...
29 Nov 2023 4:17 PM GMTമാതാവിന്റെ കണ്മുന്നില് കിടപ്പുരോഗിയായ പിതാവിനെ മകന് പെട്രോളൊഴിച്ച് ...
29 Nov 2023 3:54 PM GMTകളമശ്ശേരി ബോംബ് സ്ഫോടന പരമ്പര: പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്റ്...
29 Nov 2023 3:45 PM GMTറാലിയടക്കം നടത്തി ഫലസ്തീനെ പിന്തുണച്ചു; കേരളത്തില്‍ എത്തിയത് നന്ദി...
29 Nov 2023 2:26 PM GMTകരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു
29 Nov 2023 11:29 AM GMTകോട്ടക്കല്‍ പോലിസ് സ്റ്റേഷന് ആക്രമിച്ചെന്ന കേസ്: മുഴുവന്‍ പേരെയും...
29 Nov 2023 9:28 AM GMT