- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ റെയിൽ സമരച്ചൂടിൽ കേരളം; കോഴിക്കോട് കല്ലായിയിലും സംഘര്‍ഷം
കോട്ടയം മാടപ്പള്ളിയില്‍ പദ്ധതിക്കെതിരായ സമരത്തിനിടെയുണ്ടായ പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശേരിയില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈനെതിരേ (കെ-റെയില്‍) സംസ്ഥാന വ്യാപകമായി പ്രതിഷേധം കനക്കുന്നു. കോഴിക്കോട് കാല്ലായിയില്‍ സര്‍വേക്കല്ല് സ്ഥാപിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികള്‍ തടഞ്ഞു. പ്രതിഷേധത്തിനിടെ നാട്ടുകാരും പോലിസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധിച്ചവരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
കോഴിക്കോട് ജില്ലയില്‍ കെ-റെയിലിനെതിരേ ഉയരുന്ന ഏറ്റവും വലിയ പ്രതിഷേധമാണ് ഇന്ന് കല്ലായിയില്‍ കണ്ടത്. വെടിവച്ച് കൊന്നാലും പിന്നോട്ടില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധക്കാര്‍ മുന്നോട്ട് വന്നത്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്ക് പറ്റിയിട്ടുള്ളതായാണ് വിവരം. രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കോട്ടയം മാടപ്പള്ളിയില്‍ പദ്ധതിക്കെതിരായ സമരത്തിനിടെയുണ്ടായ പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശേരിയില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ്, രമേശ് ചെന്നത്തല തുടങ്ങിയ നേതാക്കള്‍ പ്രദേശം സന്ദര്‍ശിക്കുകയാണ്.
മാടപ്പള്ളിയിലെ പോലിസ് നടപടി പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും ഉയര്‍ത്തി നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിഷേധം. ചോദ്യോത്തര വേളയ്ക്കിടെയായിരുന്നു പ്രതിഷേധം. പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ എം ബി രാജേഷ് ചൂണ്ടിക്കാണിച്ചു.
കെ-റെയില്‍ വിരുദ്ധ സംയുക്ത സമിതിയുടേതാണ് ഹര്‍ത്താല്‍ പ്രഖ്യാപനം. ചങ്ങനാശേരിയിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ തടയില്ലെന്ന് സംയുക്ത സമര സമിതി അംഗങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ വ്യാപാര സ്ഥാപനങ്ങള്‍ എല്ലാം അടഞ്ഞുകിടക്കുന്ന സ്ഥിതിയാണ് ചങ്ങനാശേരിയിലുള്ളത്. ഇന്നലെ ജനങ്ങളുടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ മാടപ്പള്ളിയില്‍ സ്ഥാപിച്ച സര്‍വേ കല്ലുകള്‍ പിഴുതു മാറ്റി.
സര്‍വേ കല്ലുകള്‍ സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം ആരംഭിച്ചത്. പിന്നീടത് പോലിസുമായുള്ള സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സ്ത്രീകളെ റോഡിലൂടെ വലിച്ചിഴക്കാന്‍ ശ്രമിക്കുന്ന പോലിസ് ഉദ്യോഗസ്ഥരുടെ നടപടി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. 23 പേരെയാണ് പ്രതിഷേധത്തിന് പിന്നാലെ അറസ്റ്റ് ചെയ്ത് നീക്കിയത്. പോലിസിന് നേരെ മണ്ണെണ്ണ ഒഴിച്ചതിനാലാണ് അറസ്റ്റ് ചെയ്യേണ്ടി വന്നതെന്നാണ് പോലിസ് ഭാഷ്യം.
RELATED STORIES
തിരുവനന്തപുരത്ത് റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച്...
11 Dec 2024 2:45 PM GMTതദ്ദേശ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫിന് മേല്‍ക്കൈ, എല്‍ഡിഎഫിന് മൂന്ന്...
11 Dec 2024 11:26 AM GMTസംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്
11 Dec 2024 6:12 AM GMTവി ടി രാജശേഖര്‍: ജാതി മേധാവിത്വത്തിനും ചൂഷണങ്ങള്‍ക്കുമെതിരേ ജീവിതം...
10 Dec 2024 2:01 PM GMTമാവേലിക്കര സ്വദേശി നോയിഡയില്‍ ആത്മഹത്യ ചെയ്തു
9 Dec 2024 9:18 AM GMTനെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ജീവനൊടുക്കി
8 Dec 2024 11:13 AM GMT