കേരളത്തില്‍ ഉള്ളത് ജിഹാദികള്‍ക്ക് കീഴ്‌പ്പെട്ട ഭരണകൂടം;പി സി ജോര്‍ജിന് പൂര്‍ണ പിന്തുണയെന്ന് ശശികല
ഹിന്ദു ഐക്യവേദിയുടെ പൂര്‍ണ്ണ പിന്തുണും പി സി ജോര്‍ജിന് ഉണ്ടെന്നും ശശികല പറഞ്ഞു

കൊല്ലം:പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് ചില സത്യങ്ങള്‍ പറഞ്ഞതിനാണെന്നും കേരളത്തില്‍ ഉള്ളത് ജിഹാദികള്‍ക്ക് കീഴ്‌പ്പെട്ട ഭരണകൂടമാണെന്നും കെ പി ശശികല.ഹിന്ദു ഐക്യവേദിയുടെ പൂര്‍ണ്ണ പിന്തുണും പി സി ജോര്‍ജിന് ഉണ്ടെന്നും ശശികല പറഞ്ഞു.
സമൂഹത്തിന്റെ ആശങ്കകള്‍ പങ്കുവയ്ക്കുക എന്ന ഉത്തരവാദിത്വം നേതാക്കള്‍ക്ക് ഉണ്ട്. ആശങ്കകള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് കാര്യങ്ങള്‍ പറയുന്നത്. വാര്‍ത്തകള്‍ അറസ്റ്റിലേയ്ക്ക് ചുരുക്കി ആരോപണങ്ങള്‍ തേച്ചുമായ്ച്ചു കളയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ശശികല ആരോപിച്ചു.
ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസിലാണ് മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ പോലിസ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം നന്ദാവനം എആര്‍ കാംപില്‍ വെച്ചാണ് അറസ്റ്റു രേഖപ്പെടുത്തിയത്.കമ്മീഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘത്തിന്റെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റിന് ശേഷം വഞ്ചിയൂരിലുള്ള മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കും.
ഇന്ന് പുലര്‍ച്ചെ വീട്ടിലെത്തിയാണ് പോലിസ് പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഫോര്‍ട്ട് പോലിസാണ് വിദ്വേഷ പ്രസംഗക്കേസില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.
വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ യൂത്ത് ലീഗ്,ഡിവൈഎഫ്‌ഐ,പോപ്പുലര്‍ ഫ്രണ്ട് എന്നിവരടക്കം പരാതി നല്‍കിയിരുന്നു.എന്നാല്‍ പ്രസംഗം മത സ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്ന് ബോധ്യപ്പെട്ടതിനാല്‍ പോലിസ് സ്വമേധയാ കേസെടുത്തതാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കേന്ദ്ര സഹ മന്ത്രി വി മുരളീധരന്‍ പി സി ജോര്‍ജിനെ കാണാനെത്തിയെങ്കിലും കാണാനുള്ള അനുമതി പോലിസ് നിഷേധിച്ചിരുന്നു.
RELATED STORIES
'വ്യാജ കേസുകള്‍ കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMTപാര്‍ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍...
3 Oct 2023 9:15 AM GMTഅനില്‍കുമാറിന്റെ പ്രസ്താവന: മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ...
3 Oct 2023 7:17 AM GMT'വസ്ത്രധാരണത്തിലേക്ക് കടന്നുകയറുന്ന നിലപാട് വേണ്ട'; അനില്‍കുമാറിനെ...
3 Oct 2023 7:11 AM GMTകണ്ണൂര്‍ നാറാത്ത് സ്വദേശി ദുബയില്‍ മരണപ്പെട്ടു
3 Oct 2023 6:29 AM GMTസിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMT