- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് എൻഐഎ, കേരള ഭീകരവിരുദ്ധ സേനകളുടെ സംയുക്ത റെയ്ഡ്
റെയ്ഡ് നടക്കുന്ന വീടുകളിലും പരിസരങ്ങളിലും കേരള പോലിസിന്റേയും സായുധ സേനയുടേയും നേതൃത്വത്തിൽ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്തിനകത്തും പുറത്തും എൻഐഎ റെയ്ഡ്. കേരളത്തിൽ കണ്ണൂരും മലപ്പുറത്തും, ഡൽഹിയിൽ ജാഫ്രാബാദിലും, ബംഗളൂരുവിൽ രണ്ട് ഇടങ്ങളിലുമാണ് പരിശോധന തുടരുന്നത്. സായുധ സേനയുടെ സംരക്ഷണത്തിലാണ് റെയ്ഡ് നടക്കുന്നത്.
മലപ്പുറം ചേളാരിയിൽ പോപുലർ ഫ്രണ്ട് ഏരിയ പ്രസിഡന്റ് എം ഹനീഫ ഹാജിയുടെ വീട്ടിൽ എൻഐഎ-എടിഎസ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. പരിശോധനക്കു ശേഷം സംശയാസ്പദമായ യാതൊന്നും കിട്ടിയില്ലെന്ന് എഴുതിനൽകിയാണ് സംഘം മടങ്ങിയത്. ഹനീഫ ഹാജിയുടെ മരുമകൻറെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷമാണ് എൻഐഎ സംഘം ഹനീഫ ഹാജിയുടെ വീട്ടിലെത്തിയത്.
കണ്ണൂർ താണെയിൽ പരിശോധന തുടരുകയാണ്. എൻഐഎ കൊച്ചി യൂനിറ്റാണ് ഇവിടെ പരിശോധന നടത്തുന്നത്. ഐഎസ്ഐഎസ് റിക്രൂട്ട്മെന്റ് കേസുകളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് റെയ്ഡെന്നാണ് എൻഐഎയുടെ വിശദീകരണമായി വിവിധ മാധ്യമങ്ങൾ നൽകുന്നതെങ്കിലും കൂടുതൽ കാര്യങ്ങൾ വ്യക്തമല്ല. റെയ്ഡ് നടക്കുന്ന വീടുകളിലും പരിസരങ്ങളിലും കേരള പോലിസിന്റേയും സായുധ സേനയുടേയും നേതൃത്വത്തിൽ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.
തിങ്കളാഴ്ച്ച പുലർച്ചെ അഞ്ച് മണിക്കാണ് റെയ്ഡ് ആരംഭിച്ചത്. റെയ്ഡ് വിവരം പുറത്തറിഞ്ഞതിനെ തുടർന്ന് ഹനീഫ ഹാജിയുടെ വീടുകൾക്ക് മുന്നിൽ എസ്ഡിപിഐ പ്രതിഷേധം നടത്തിയിരുന്നു. റെയ്ഡുമായി ബന്ധപ്പെട്ട് യാതൊരുവിധത്തിലുള്ള ഔദ്യോഗിക വിശദീകരണവും എൻഐയുടെ ഭാഗത്ത് നിന്നും പുറത്തുവന്നിട്ടില്ല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















