Sub Lead

സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന നിലപാടുകള്‍ തുടര്‍ന്നാല്‍ മെത്രാന്മാരെ വിശ്വാസികള്‍ തെരുവില്‍ തടയുന്ന കാലം വിദൂരമല്ല: ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

പാലാ മെത്രാന്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ കെസിബിസി അടിയന്തര യോഗം ചേര്‍ന്ന് ഔദേ്യാഗിക നിലപാട് പൊതുസമൂത്തോട് വെളിപ്പെടുത്തണം

സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന നിലപാടുകള്‍ തുടര്‍ന്നാല്‍ മെത്രാന്മാരെ വിശ്വാസികള്‍ തെരുവില്‍ തടയുന്ന കാലം വിദൂരമല്ല: ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
X

കൊച്ചി: സ്വന്തം സ്വാര്‍ഥതയ്ക്കുവേണ്ടി സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന വിധമുള്ള നിലപാടുകളുമായി മെത്രാന്മാര്‍ ഇനിയും മുന്നോട്ട് പോവുകയാണെങ്കില്‍ വിശ്വാസികള്‍ അവരെ തെരുവില്‍ തടയുന്ന കാലം വിദൂരമല്ലെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഫെലിക്‌സ് ജെ പുല്ലൂടന്‍.

പാലാ മെത്രാന്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി യോഗം ചേര്‍ന്ന് വിവാദ പരാമര്‍ശം ചര്‍ച്ച ചെയ്ത് നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ കെ സിബിസി ആസ്ഥാനത്തിനുമുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു വിഭാഗം മെത്രാന്മാരുടെ പിന്‍ബലത്തില്‍ പാലാ മെത്രാന്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ കേരളത്തിലെ മുഴുവന്‍ മെത്രാന്മാരും അടിയന്തരമായി യോഗം ചേര്‍ന്ന് തീരുമാനമെടുത്ത് മെത്രാന്‍ സമിതിയുടെ ഔദ്യോഗിക നിലപാട് പൊതുസമൂത്തോട് വെളിപ്പെടുത്തണം. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടില്‍ വിവാദ പരാമര്‍ശം പിന്‍വലിച്ച്, വൃണിതഹൃദയരായ സമുദായത്തോട് പരസ്യ മാപ്പു പറയണമെന്നും ഫെലിക്‌സ് ജെ പുല്ലൂടന്‍ ആവശ്യപ്പെട്ടു.

പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പ് സ്ഥാന നേട്ടത്തിനായുള്ള മല്‍സരത്തില്‍ മേല്‍ക്കൈ നേടാനുള്ള ചങ്ങനാശ്ശേരി ലോബിയുടെ നിഗൂഢശ്രമവും വിവാദ പരാമര്‍ശത്തിന്റെ പിന്നിലെ മറ്റൊരജണ്ടയാണെന്നതും ഇപ്പോള്‍ വിശ്വാസികള്‍ക്ക് ബോധ്യമായിട്ടുണ്ടെന്നും ഫെലിക്‌സ് ജെ പുല്ലൂടന്‍ വ്യക്തമാക്കി.

കൈകളില്‍ മരക്കുരിശുകളേന്തിയായിരുന്നു ജോയിന്റെ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തിയത്. ജനറല്‍ സെക്രട്ടറി ജേക്കബ് മാത്യു അധ്യക്ഷത വഹിച്ചു. ജെ സി സി ഉപദേശക സമിതി അംഗങ്ങളായ അഡ്വ. വര്‍ഗീസ് പറമ്പില്‍, ജോസഫ് വെളിവില്‍, പാലയില്‍ നിന്നുള്ള കെ സി ആര്‍ എം നേതാക്കളായ ജോര്‍ജ്ജ് ജോസഫ്, ആന്റോ മാങ്കൂട്ടം, ജെ സി സി ഭാരവാഹികളായ ജോര്‍ജ്ജ് കട്ടിക്കാരന്‍, അഡ്വ. ഹൊര്‍മിസ് തരകന്‍, വി ജെ പൈലി, ബാബു ഈരത്തറ, പി ജെ മാത്യു കെ ഡി മാര്‍ട്ടിന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it