Sub Lead

ജോ ബൈഡന്‍ അധികാരമേറ്റു; വൈസ് പ്രസിഡന്റായി കമല ഹാരിസ്

ജോ ബൈഡന്‍ അധികാരമേറ്റു; വൈസ് പ്രസിഡന്റായി കമല ഹാരിസ്
X

വാഷിങ്ടണ്‍: അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്തു. വാഷിങ്ടണ്‍ ഡിസിയില്‍ സ്ഥിതി ചെയ്യുന്ന യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിന്റെ പടിഞ്ഞാറേ നടയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്.

ജനാധിപത്യത്തിന്റെ ദിവസമാണ് ഇതെന്നും ജനാധിപത്യം നിലനില്‍ക്കുന്നതായും അധികാരമേറ്റ ശേഷം ബൈഡന്‍ പറഞ്ഞു. തന്റെ മുന്‍ഗാമികള്‍ക്ക് ബൈഡന്‍ നന്ദി രേഖപ്പെടുത്തി. ഐക്യത്തിനുള്ള ആഹ്വാനമാണ് പ്രസംഗത്തിലുടനീളം ബൈഡന്‍ നല്‍കിയത്. താന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആയിരിക്കുമെന്നും ബൈഡന്‍ പറഞ്ഞു.

'ജനാധിപത്യം വിജയിക്കും. പുതിയ ലോകം സാധ്യമാക്കാന്‍ അമേരിക്ക മുന്നിട്ടിറങ്ങും. അമേരിക്കന്‍ ഭരണഘടനയെ സംരക്ഷിക്കും. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് അമേരിക്ക കടന്നുപോകുന്നത്. എല്ലാവരുടെയും പ്രസിഡന്റായിരിക്കും,'ബൈഡന്‍ പറഞ്ഞു.

അമേരിക്കയുടെ ആദ്യ വനിത വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്തു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ആദ്യ കറുത്ത വംശജയും ഇന്ത്യന്‍ വംശജയുമാണ് കമല ഹാരിസ്.

അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്‍. 78 വയസ്സാണ് ബൈഡന്റെ പ്രായം.

Next Story

RELATED STORIES

Share it