Sub Lead

എം സി ഖമറുദ്ദീന്‍ എംഎല്‍എയ്‌ക്കെതിരേ രണ്ടു പരാതികള്‍ കൂടി; കേസുകളുടെ എണ്ണം 89 ആയി

എം സി ഖമറുദ്ദീന്‍ എംഎല്‍എയ്‌ക്കെതിരേ രണ്ടു പരാതികള്‍ കൂടി; കേസുകളുടെ എണ്ണം 89 ആയി
X

കണ്ണൂര്‍: ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ മുസ് ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം സി ഖമറുദ്ദീനെതിരേ രണ്ടുപേര്‍ കൂടി പരാതി നല്‍കി. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ സ്വദേശികളായ മൊയ്തു, അബ്ദുല്‍ കരീം എന്നിവരാണ് പയ്യന്നൂര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസുകള്‍ പോലിസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ എം സി ഖമറുദ്ദീന്‍ എംഎല്‍എയ്‌ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 89 ആയി. മൊയ്തുവില്‍ നിന്ന് 17 ലക്ഷവും അബ്ദുല്‍ കരീമില്‍ നിന്ന് 30 ലക്ഷം രൂപയും നിക്ഷേപമായി വാങ്ങി വഞ്ചിച്ചെന്നാണ് പരാതി.

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പില്‍ എം സി ഖമറുദ്ദീനെതിരായ കേസുകള്‍ റദ്ദാക്കാനാവില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഖമറുദ്ദീനെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണു സൂചന. ജ്വല്ലറി എംഡി ടി കെ പൂകോയ തങ്ങളെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. 87 കേസുകളില്‍ ജ്വല്ലറി ചെയര്‍മാനായ എം സി ഖമറുദ്ദീന്‍ എംഎല്‍എയ്‌ക്കൊപ്പം കൂട്ടുപ്രതിയാണ് എംഡിയായ പൂക്കോയ തങ്ങള്‍. ജ്വല്ലറി തട്ടിപ്പിനു പിന്നാലെ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഖമറുദ്ദീനെ മാറ്റിയിരുന്നു. മുസ് ലിം ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ട് ആറു മാസത്തിനകം നിക്ഷേപകരുടെ ബാധ്യതകള്‍ കൊടുത്തുതീര്‍ക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കേസ് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു എം സി ഖമറുദ്ദീന്‍ കോടിതയില്‍ നിലപാടെടുത്തത്.

Jewellary fraud case: two new complaints against M C Kamaruddin MLA




Next Story

RELATED STORIES

Share it