മസ്ഊദ് അസ്ഹറിന്റെ സഹോദരന്‍ ഉള്‍പ്പെടെ 44 പേര്‍ വീട്ടുതടങ്കലില്‍
അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുല്‍ റഊഫ് ഉള്‍പ്പെടെയുള്ളവരെയാണ് പാക് അധികൃതര്‍ വീട്ടുതടങ്കലിലാക്കിയതെന്ന് പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
BY SRF5 March 2019 12:42 PM GMT

X
SRF5 March 2019 12:42 PM GMT
ഇസ്ലാമാബാദ്: ജയ്‌ശെ മുഹമ്മദ് നേതാവ് മസ്ഊദ് അസ്ഹറിന്റെ സഹോദരന്‍ ഉള്‍പ്പെടെ 44 പേര്‍ പാകിസ്താന്‍ വീട്ടുതടങ്കലിലാക്കിയതായി റിപോര്‍ട്ട്. അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുല്‍ റഊഫ് ഉള്‍പ്പെടെയുള്ളവരെയാണ് പാക് അധികൃതര്‍ വീട്ടുതടങ്കലിലാക്കിയതെന്ന് പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
ജയ്ശ് നേതാവിന്റെ അടുത്ത രണ്ടു ബന്ധുക്കളും വീട്ടുതടങ്കലിലാക്കിവരില്‍ ഉള്‍പ്പെടും. നിരോധിത സംഘടനകള്‍ക്കെതിരേ നടപടി കര്‍ശനമാക്കിയതായി പാകിസ്താന്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ വീട്ടുതടങ്കലിലാക്കിയെന്ന റിപോര്‍ട്ട് പുറത്തുവരുന്നത്.നേരത്തേ ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചെന്നും പാക് നാവികസേന തടഞ്ഞതിനെ തുടര്‍ന്ന് മടങ്ങിപ്പോയെന്നും പാകിസ്താന്‍ ആരോപിച്ചിരുന്നു.
Next Story
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര്‍ ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT