Sub Lead

ജെഇഇ മെയ്ന്‍ പരീക്ഷ: ആദ്യഘട്ടം ഫെബ്രുവരിയില്‍, രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു

നാലു ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയ്ക്ക് ഡിസംബര്‍ 15 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ജനുവരി 16 ആണ് ഫീസ് അടയ്ക്കാനുള്ള അവസാന തീയതി.

ജെഇഇ മെയ്ന്‍ പരീക്ഷ: ആദ്യഘട്ടം ഫെബ്രുവരിയില്‍, രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു
X

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ ഐഐടികള്‍ ഉള്‍പ്പെടെ പ്രമുഖ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ മെയ്ന്‍ ആദ്യ ഘട്ടം ഫെബ്രുവരിയില്‍ നടക്കും. നാലു ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയ്ക്ക് ഡിസംബര്‍ 15 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ജനുവരി 16 ആണ് ഫീസ് അടയ്ക്കാനുള്ള അവസാന തീയതി. അപേക്ഷയുടെ അവസാനതീയതി തൊട്ടുമുന്‍പത്തെ ദിവസമായ ജനുവരി 15 ആണ്.

ഫെബ്രുവരി 22 മുതല്‍ 25 വരെയാണ് ആദ്യ ഘട്ടം. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് മറ്റു ഘട്ടങ്ങള്‍. ജനുവരി ആദ്യ ആഴ്ച ആദ്യ ഘട്ടത്തിന്റെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിക്കും. പരീക്ഷാ ദിവസം രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷ സംഘടിപ്പിക്കുക. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. വിവരങ്ങള്‍ക്ക് jeemain.nta.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


Next Story

RELATED STORIES

Share it