Sub Lead

മണിപ്പൂര്‍ സര്‍ക്കാരിനുള്ള പിന്തുണ ജെഡിയു പിന്‍വലിച്ചു

മണിപ്പൂര്‍ സര്‍ക്കാരിനുള്ള പിന്തുണ ജെഡിയു പിന്‍വലിച്ചു
X

ഇംഫാല്‍: മണിപ്പുരിലെ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ നിതീഷ് കുമാറിന്റെ ജെഡിയു പിന്‍വലിച്ചു. പാര്‍ട്ടിയുടെ ഏക എംഎല്‍എ മുഹമ്മദ് അബ്ദുല്‍ നാസര്‍ നിയമസഭയില്‍ ഇനി പ്രതിപക്ഷത്തിരിക്കുമെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വം പ്രസ്താവനയില്‍ അറിയിച്ചു. മാസങ്ങള്‍ക്കുമുന്‍പ് എന്‍പിപി പാര്‍ട്ടി മണിപ്പുരിലെ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. അതേസമയം, ഈ നിലപാട് ബിരേന്‍ സിങ് സര്‍ക്കാരിനെ താഴെവീഴ്ത്തില്ല. നിലവില്‍ 60 അംഗനിയമസഭയില്‍ 37 സീറ്റുകളാണ് ബിജെപിക്കുള്ളത്. കൂടാതെ മൂന്നു സ്വതന്ത്രരും ബിജെപിയെ പിന്താങ്ങുന്നുണ്ട്.

Next Story

RELATED STORIES

Share it