Sub Lead

ജപ്പാനില്‍ റണ്‍വേയിലിറങ്ങിയ വിമാനത്തിന് തീപ്പിടിച്ചു; 367 യാത്രക്കാരും സുരക്ഷിതര്‍

ജപ്പാനില്‍ റണ്‍വേയിലിറങ്ങിയ വിമാനത്തിന് തീപ്പിടിച്ചു; 367 യാത്രക്കാരും സുരക്ഷിതര്‍
X

ടോക്കിയോ: ജപ്പാനിലെ ഹാനഡ വിമാനത്താവളത്തില്‍ റണ്‍വേയിലിറങ്ങിയ വിമാനം കോസ്റ്റ് ഗാര്‍ഡിന്റെ വിമാനവുമായി കൂട്ടിയിടിച്ച് തീപ്പിടിച്ചു. ജപ്പാന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിനാണ് തീപ്പിടിച്ചത്. തീഗോളം ഉയരുകയും പിന്നാലെ തീപടര്‍ന്ന വിമാനം റണ്‍വേയിലൂടെ അല്‍പ്പദൂരം മുന്നോട്ട് പോവുന്നതും ദൃശ്യങ്ങളിലുണ്ട്. ഷിന്‍ ചിറ്റോസെയില്‍നിന്ന് ഹാനഡയിലേക്ക് വന്ന ജെഎഎല്‍ 516 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. എയര്‍ബസ് എ350 ശ്രേണിയില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്ന 367 യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.



റണ്‍വേയില്‍ ഒന്നിലേറ സ്ഥലത്ത് തീപ്പിടിത്തമുണ്ടായതായി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. തീ നിയന്ത്രണവിധേയമാക്കാന്‍ നിരവധി അഗ്‌നിശമന സേനാ വാഹനങ്ങള്‍ സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനും ഏജന്‍സികള്‍ തമ്മില്‍ ഏകോപിപ്പിക്കാനും ജപ്പാന്‍ പ്രധാനമന്ത്രി ഒരു എമര്‍ജന്‍സി റൂം സ്ഥാപിച്ചു. കോസ്റ്റ് ഗാര്‍ഡ് വിമാനത്തില്‍ ആറ് പേര്‍ ഉണ്ടായിരുന്നതായി എന്‍എച്ച്‌കെ റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it