Sub Lead

കശ്മീ​രി​ൽ അഞ്ച് ജ​വാ​ന്‍​മാ​ര്‍ കൊ​ല്ല​പ്പെ​ട്ടു

കശ്മീ​രി​ൽ അഞ്ച് ജ​വാ​ന്‍​മാ​ര്‍ കൊ​ല്ല​പ്പെ​ട്ടു
X

ശ്രീ​ന​ഗ​ര്‍: ജ​മ്മു​ കാ​ശ്മീ​രി​ലെ അ​ന​ന്ത്നാ​ഗി​ല്‍ സായുധരു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ അഞ്ച് സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍​മാർ കൊല്ലപ്പെട്ടു. ര​ണ്ടുപേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഒ​രു പോ​ലിസ് ഉ​ദ്യോ​ഗ​സ്ഥ​നും ഒ​രു ഗ്രാ​മീ​ണ​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​ന​ന്ത്നാ​ഗ് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ അ​ര്‍​ഷ​ദ് അ​ഹ​മ്മ​ദി​നാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​ന​ന്ത്നാ​ഗി​ലെ ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പ​മു​ള്ള കെ​പി റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. പ​ട്രോ​ളിങ് ന​ട​ത്തു​ക​യാ​യി​രു​ന്ന സി​ആ​ര്‍​പി​എ​ഫ് സം​ഘ​ത്തി​നു നേ​രെ ര​ണ്ടുസായുധർ ഗ്ര​നേ​ഡ് എ​റി​ഞ്ഞ ശേ​ഷം വെ​ടി​യു​തി​ര്‍​ക്കു​ക‍​യാ​യി​രു​ന്നു. ഇ​തി​ല്‍ ഒ​രാളെ സൈ​ന്യം വ​ധി​ച്ചു. മേ​ഖ​ല‍​യി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്.



Next Story

RELATED STORIES

Share it