- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീർ: പോലിസിനു നേർക്ക് വെടിവയ്പ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു, 12 പേർക്ക് പരിക്ക്
ആക്രമണത്തിൽ 14 പോലിസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പോലിസ് ആദ്യം പറഞ്ഞത്. രണ്ട് പോലിസുകാർ പിന്നീട് മരണത്തിന് കീഴടങ്ങിയതായും അവർ അറിയിച്ചു.

ന്യൂഡൽഹി: തിങ്കളാഴ്ച ശ്രീനഗർ നഗരത്തിന് സമീപം അതീവ സുരക്ഷാ മേഖലയിൽ പോലിസ് ബസിനു നേരെ സായുധർ നടത്തിയ വെടിവയ്പ്പിൽ രണ്ട് പോലിസുകാർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു.
ശ്രീനഗർ-ജമ്മു ദേശീയ പാതയിൽ ജമ്മു കശ്മീർ പോലിസിന്റെ സായുധ വിഭാഗത്തിലെ ഒമ്പതാം ബറ്റാലിയനിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച പോലിസ് ബസിനു നേരെ സായുധർ വെടിയുതിർക്കുകയായിരുന്നു. ശ്രീനഗർ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള സെവാനിലാണ് സംഭവം.
ആക്രമണത്തിൽ 14 പോലിസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പോലിസ് ആദ്യം പറഞ്ഞത്. രണ്ട് പോലിസുകാർ പിന്നീട് മരണത്തിന് കീഴടങ്ങിയതായും അവർ അറിയിച്ചു.
"ശ്രീനഗറിലെ പന്തചൗക്കിലെ സെവാനിന് സമീപം പോലീസ് വാഹനത്തിന് നേരെ സായുധർ വെടിയുതിർത്തു. ആക്രമണത്തിൽ 14 സൈനികർക്ക് പരിക്കേറ്റു. പരിക്കേറ്റ എല്ലാ ജീവനക്കാരെയും ആശുപത്രിയിലേക്ക് മാറ്റി.. കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയാനാവും, "ജമ്മു കശ്മീർ പോലിസ് ട്വീറ്റ് ചെയ്തു.
"പരിക്കേറ്റ പോലിസ് ഉദ്യോഗസ്ഥരിൽ ഒരു എഎസ്‌ഐയും (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ) ഒരു സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിളും മരണത്തിന് കീഴടങ്ങുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു," അവർ കൂട്ടിച്ചേർത്തു. പരിക്കേറ്റ നിരവധി പോലിസുകാർക്ക് ഗുരുതരമായി പരിക്കേറ്റതായും അതീവ ഗുരുതരാവസ്ഥയിലാണെന്നും പോലിസ് വൃത്തങ്ങൾ അറിയിച്ചു. മരണസംഖ്യ പിന്നീട് ഉയർന്നേക്കുമെന്ന് അവർ ആശങ്ക പ്രകടിപ്പിച്ചു.
പ്രാഥമിക റിപോർട്ടുകൾ പ്രകാരം രണ്ട് സായുധർ ആക്രമണത്തിൽ പങ്കെടുത്തതായി പോലിസ് വൃത്തങ്ങൾ അറിയിച്ചു. ആക്രമണം നടത്തിയ രീതി സൂചിപ്പിക്കുന്നത് അക്രമികൾ 'ഫിദായീൻ' സംഘടനയുടെ ഭാഗമാണെന്നാണെന്നും അവർ കൂട്ടിച്ചേർത്തു.
പോലിസും അർധസൈനിക വിഭാഗവും ഉൾപ്പെടെയുള്ളവയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വൻ സാന്നിധ്യമുള്ള അതീവ സുരക്ഷാ മേഖലയിലാണ് തിങ്കളാഴ്ച ആക്രമണം നടന്നത്. നിരവധി സായുധ പോലിസ് ബറ്റാലിയനുകൾ ഉള്ള ജമ്മു കശ്മീർ പോലിസിന്റെ സായുധ സമുച്ചയം സെവാനിലാണ്. സെൻട്രൽ റിസർവ് പോലിസ് ഫോഴ്‌സ് (സിആർപിഎഫ്), ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) ഉദ്യോഗസ്ഥരുടെ കാംപുകളും ഇവിടെയുണ്ട്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370ാം അനുച്ഛേദം 2019ൽ റദ്ദാക്കിയ താഴ്‌വരയിൽ സുരക്ഷാ സേനയ്‌ക്കെതിരേ നടന്ന ആദ്യത്തെ വലിയ ആക്രമണമാണിത്. ബന്ദിപ്പോരയിൽ സായുധർ നടത്തിയ ആക്രമണത്തിൽ രണ്ട് പോലിസുകാരെ കൊലപ്പെടുത്തി രണ്ട് ദിവസത്തിന് ശേഷമാണ് സംഭവം. ആക്രമണം നടത്തിയ സായുധരെ തിരിച്ചറിഞ്ഞതായി പോലിസ് അറിയിച്ചിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















