Sub Lead

ജമാഅത്തെ ഇസ്‌ലാമി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു: സിപിഎം

യുഡിഎഫിലെ ഭിന്നിപ്പ് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. പ്രകടന പത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ നടപ്പാക്കണമെന്നും തീരുമാനമായിട്ടുണ്ട്.

ജമാഅത്തെ ഇസ്‌ലാമി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു: സിപിഎം
X

കൊച്ചി: ജമാഅത്തെ ഇസ്‌ലാമിക്കെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഎം. ജമാഅത്തെ ഇസ്‌ലാമി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുകയാണെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

യുഡിഎഫിലെ ഭിന്നിപ്പ് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. പ്രകടന പത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ നടപ്പാക്കണമെന്നും തീരുമാനമായിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് പ്രവര്‍ത്തനം തുടങ്ങാനും തീരുമാനമായി.

പാര്‍ട്ടിയിലെ വിഭാഗീയത പൂര്‍ണമായി അവസാനിച്ചു. ആലപ്പുഴയിലേത് പ്രാദേശികമായ പ്രശ്‌നങ്ങളാണെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ ജി സുധാകരന്‍ കത്ത് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ചില്ല. ജി സുധാകരന് ഏത് കാര്യവും പാര്‍ട്ടിയില്‍ അറിയിക്കാം. അടി കോണ്‍ഗ്രസിന്റെ പാരമ്പര്യമാണ്. മുന്നണി വിപുലീകരണം ഉടന്‍ അജണ്ടയിലില്ല. പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്തുകയാണ് ലക്ഷ്യം.

ഐഎന്‍എല്‍ നിലപാട് എല്‍ഡിഎഫിന്റെ യശസിന് കോട്ടം തട്ടുന്നതാണെങ്കില്‍ ഇടപെടും. മുസ്‌ലിം ലീഗുമായി സഖ്യം ആലോചിക്കുന്നില്ല. സമസ്തയുടെ നിലപാട് സ്വാഗതാര്‍ഹം, എന്നാല്‍ ലീഗിനോടുള്ള സമീപനം ഇപ്പോള്‍ ചര്‍ച്ചയിലില്ല. കുറ്റിയാടി, പൊന്നാനി എന്നിവിടങ്ങളിലേത് പ്രാദേശിക പ്രശ്‌നം മാത്രമാണ്.

മുന്‍ സമ്മേളനത്തെ അപേക്ഷിച്ച് പാര്‍ട്ടി അംഗസംഖ്യ കാര്യമായി ഉയര്‍ന്നു. വനിത അംഗങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. മറ്റ് പാര്‍ട്ടികളില്‍ നിന്നുളളവരെ പരമാവധി സിപിഎമ്മിനൊപ്പം അണിനിരത്തണമെന്ന് സമ്മേളന റിപോര്‍ട്ട് പറയുന്നു. യുക്രെയ്‌നില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ ഉടന്‍ നാട്ടിലെത്തിക്കാന്‍ നടപടി വേണമെന്ന് സിപിഎം പ്രമേയം അവതരിപ്പിച്ചതായും കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it