- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രായേല്‍ ആക്രമണത്തില്‍ ലബ്‌നനില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു

സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കെതിരേ ഇസ്രായേല്‍ ആക്രമണത്തില്‍ ലബ്‌നാനില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. തെക്കന്‍ ലെബ്‌നനിലെ നബതിയെയിലും പരിസര പ്രദേശങ്ങളിലുമാണ് ഇസ്രായേല്‍ സൈന്യം നിരവധി ആക്രമണങ്ങള്‍ നടത്തിയത്. രണ്ട് പാരാമെഡിക്കുകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടതായി ലെബനന്റെ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
നഗരത്തിന്റെ വടക്കന്‍ പ്രവേശന കവാടത്തില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടത്തി. നബതിയെ ആംബുലന്‍സ് ടീമിലെ രണ്ട് ആംബുലന്‍സ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു.
ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ ചികില്‍സിക്കുന്നതിനിടേയാണ് രണ്ടുപേരും കൊല്ലപ്പെട്ടതെന്ന് നബതിയെ ആംബുലന്‍സ് അസോസിയേഷന്റെ പ്രസ്താവനയില്‍ പറയുന്നു, 'തങ്ങളുടെ ജനങ്ങള്‍ക്ക് വേണ്ടി ജീവന്‍ നല്‍കിയ' സമര്‍പ്പിത സന്നദ്ധ പ്രവര്‍ത്തകരെന്ന് അവരെ വിശേഷിപ്പിച്ചു. രണ്ട് മണിക്കൂറിനുള്ളില്‍ ഇതേ സ്ഥലം വീണ്ടും ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ടുണ്ട്.
ജബെയില്‍-നബതിയെ ഹൈവേയിലെ നഫാ കെട്ടിടത്തിന് സമീപമുണ്ടായ മറ്റൊരു ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹബൗഷ്-നബതിയെ റോഡിലെ അല്‍-ഫൈറൂസ് റെസ്റ്റോറന്റിന് സമീപമുണ്ടായ ആക്രമണത്തില്‍ ഒരു സിറിയന്‍ പൗരന്‍ കൊല്ലപ്പെട്ടു. നബതിയേഹ് അല്‍-ഫൗഖ ഗ്രാമത്തില്‍ ഇസ്രായേലി യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















