Sub Lead

ഇസ്രായേലിന്റെ ക്രൂരതകള്‍ കണ്ട് യെമന്‍ പിന്‍മാറില്ല: സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി

ഇസ്രായേലിന്റെ ക്രൂരതകള്‍ കണ്ട് യെമന്‍ പിന്‍മാറില്ല: സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി
X

സന്‍ആ: യെമന്‍ പ്രധാനമന്ത്രിയേയും മന്ത്രിമാരെയും കൊലപ്പെടുത്തിയ ഇസ്രായേലി ആക്രമണത്തെ അന്‍സാറുല്ല പരമോന്നത നേതാവ് സയ്യിദ് അബ്ദുല്‍ മാലിക് അല്‍ഹൂത്തി അപലപിച്ചു. സിവിലിയന്‍ ഭരണകൂടത്തിലെ പ്രധാനമന്ത്രിയേയും മറ്റു മന്ത്രിമാരെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണം അവരുടെ ക്രിമിനല്‍ റെക്കോര്‍ഡ് വര്‍ധിപ്പിക്കുന്നു. രക്തസാക്ഷികളായ എല്ലാവരും സൈനികേതര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഫലസ്തീന്‍, ലബ്‌നാന്‍, സിറിയ, ഇറാഖ്, ഇറാന്‍ എന്നിവിടങ്ങളില്‍ നടത്തിയ ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഈ ആക്രമണവും. മാനുഷിക മൂല്യങ്ങള്‍, മാനവികത എന്നിവയില്‍ ഊന്നിയാണ് യെമന്‍ ഇസ്രായേലിനെ എതിര്‍ക്കുന്നത്. ഇസ്രായേലിനോടുള്ള ചെറുത്തുനില്‍പ്പ് ജിഹാദാണ്. യെമനികള്‍ ദൈവത്തിന്റെ പാതയില്‍ ദൈവത്തിന്റെ പ്രീതിക്കായാണ് ജിഹാദ് ചെയ്യുന്നത്. ത്യാഗങ്ങള്‍ ജനങ്ങളുടെ ദൃഡനിശ്ചയത്തേയും പ്രതിരോധശേഷിയേയും ശക്തിപ്പെടുത്തുക മാത്രമേയുള്ളൂ. ശതുവിന് കീഴടങ്ങുന്നവരാണ് യഥാര്‍ത്ഥ നഷ്ടങ്ങള്‍ നേരിടുന്നത്. ഫലസ്തീന്‍ ജനതയോടുള്ള യെമന്റെ നിലപാട് ഉറച്ചതാണ്. യെമനി ജനത ഫലസ്തീനികള്‍ക്കൊപ്പമാണ്. മിസൈലുകള്‍, ഡ്രോണുകള്‍, അല്ലെങ്കില്‍ നാവിക ഉപരോധം എന്നിവയിലൂടെ ഇസ്രായേലി ശത്രുവിനെ ലക്ഷ്യം വയ്ക്കുന്നതില്‍ ഒരു മാറ്റവുമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേല്‍ ആക്രമണങ്ങളെ യെമന്‍ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ മുഹമ്മദ് അല്‍-ഗമാരി അപലപിച്ചു. ഫലസ്തീനുള്ള പിന്തുണ ഇല്ലാതാക്കാന്‍ ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് സാധിക്കില്ല. 'ഈ ഹീനമായ കുറ്റകൃത്യം ചെയ്തുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ മേല്‍ നരകത്തിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നുവെന്ന് നന്നായി അറിയുക.'-അദ്ദേഹം ഇസ്രായേലിനോട് പറഞ്ഞു.

Next Story

RELATED STORIES

Share it