Sub Lead

ജനവാസ മേഖലകളില്‍ വ്യോമാക്രമണം; ഇസ്രായേല്‍ തകര്‍ത്തത് 500 ഫലസ്തീന്‍ ഭവനങ്ങള്‍

ഗസയ്ക്കു നേരെ ഇസ്രായേല്‍ അധിനിവേശ സൈന്യം നടത്തിയ നരനായാട്ടില്‍ 30 വീടുകള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.

ജനവാസ മേഖലകളില്‍ വ്യോമാക്രമണം;  ഇസ്രായേല്‍ തകര്‍ത്തത് 500 ഫലസ്തീന്‍ ഭവനങ്ങള്‍
X

ഗസാ സിറ്റി: ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെയെന്ന് അവകാശപ്പെട്ട് ഗസാ മുനമ്പിലെ ജനവാസ മേഖലകളില്‍ ഇസ്രായേല്‍ നടനത്തിയ വ്യോമാക്രമണങ്ങളില്‍ 500 ഓളം ഫലസ്തീന്‍ ഭവനങ്ങള്‍ തകര്‍ന്നതായി ഫലസ്തീന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഫീദ് അല്‍ ഹസൈനഹ്.


ഗസയ്ക്കു നേരെ ഇസ്രായേല്‍ അധിനിവേശ സൈന്യം നടത്തിയ നരനായാട്ടില്‍ 30 വീടുകള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പണി പുരോഗമിക്കുകയാണ്. മധ്യ ഇസ്രായേലില്‍ ഏഴു പേര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടയാക്കിയ റോക്കറ്റ് വിക്ഷേപിച്ചത് ഗസാ മുനമ്പില്‍നിന്നാണെന്ന് ആരോപിച്ച് ഗസയില്‍ ഇസ്രായേല്‍ സൈന്യം തുടര്‍ച്ചയായി വ്യോമാക്രമണം നടത്തുകയായിരുന്നു.

രാജ്യത്തുടനീളം മിസൈല്‍ വേധ സംവിധാനം വിന്യസിച്ചതായും ഗസ-ഇസ്രായേല്‍ സംരക്ഷിത മേഖലയിലേക്ക് രണ്ടു ബ്രിഗേഡ് കാലാള്‍പടയെ അയച്ചതായും ഇസ്രായേല്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.




അതേസമയം, ഈജിപ്തിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതായി ഹമാസ് അറിയിച്ചെങ്കിലും ഇസ്രായേല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Next Story

RELATED STORIES

Share it