ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍: മുന്‍ ഗുജറാത്ത് പോലിസ് ഉദ്യോഗസ്ഥരെ വെറുതെവിട്ടു
ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് കോടതി കേസ് റദ്ദാക്കിയത്. കേസുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെയുള്ള എല്ലാ ശിക്ഷാ നടപടികളും നിര്‍ത്തിവയ്ക്കാനും സിബിഐ കോടതി ജഡ്ജി ജെകെ പാണ്ഡ്യ ഉത്തരവിട്ടു.

ന്യൂഡല്‍ഹി: 2004ല്‍ ഗുജറാത്തില്‍ നടന്ന ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുന്‍ ഗുജറാത്ത് പോലിസ് ഉദ്യോഗസ്ഥരായ ഡിജി വന്‍സാര, എന്‍കെ അമിന്‍ എന്നിവരെ കോടതി വെറുതെവിട്ടു. ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് കോടതി കേസ് റദ്ദാക്കിയത്. കേസുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെയുള്ള എല്ലാ ശിക്ഷാ നടപടികളും നിര്‍ത്തിവയ്ക്കാനും സിബിഐ കോടതി ജഡ്ജി ജെകെ പാണ്ഡ്യ ഉത്തരവിട്ടു. ഗൂഢാലോചന, നിയമവിരുദ്ധമായി തടങ്കലില്‍ വയ്ക്കുക, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. മുംബൈ സ്വദേശിനിയായ 19കാരി ഇശ്‌റത്ത് ജഹാനും മറ്റു മൂന്നുപേരും കൂടി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താന്‍ വന്നുവെന്നാരോപിച്ചാണ് പോലിസ് ഇവരെ വെടിവച്ചുകൊന്നത്. നീതി ലഭിക്കാന്‍ ഇശ്‌റത്ത് ജഹാന്റെ മാതാവ് ശമീമ കൗസര്‍ പല പ്രാവിശ്യം കോടതിയെ സമീപിച്ചെങ്കിലും അവരുടെ വാദം കോടതി അംഗീകരിച്ചില്ല. ഗുജറാത്ത് മുന്‍ പോലിസ് മേധാവി പിപി പാണ്ഡെയും ഈ കേസില്‍ പ്രതിയായിരുന്നു. 19 മാസത്തെ ജയില്‍വാസത്തിന് ശേഷം 2015 ഫെബ്രുവരിയില്‍ അദ്ദേഹത്തിന് ജാമ്യം കിട്ടി. കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തെയും കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വന്‍സാരയെയും അമിനേയും കുറ്റവിമുക്തരാക്കുന്നത് നീതിക്ക് നിരക്കാത്തതാണെന്ന് ഇശ്‌റത്ത് ജഹാന്റെ മാതാവ് ശമീമ കൗസര്‍ കുറ്റപ്പെടുത്തി.
RELATED STORIES
സംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഇഡി പേടി: സിനിമക്കാര്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ഭയപ്പെടുന്നുവെന്ന് ...
30 Sep 2023 5:49 AM GMTസംസ്ഥാനത്ത് നാളെവരെ കനത്ത മഴ തുടരും; 10 ജില്ലകളില്‍ ഇന്ന് യെല്ലോ...
30 Sep 2023 2:36 AM GMTഗ്രോവാസുവിനെ ജയിലില്‍ സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല്‍ ...
29 Sep 2023 1:38 PM GMT