Sub Lead

ഇന്ത്യന്‍ പതാകക്ക് മുകളില്‍ ബിജെപി കൊടി പുതപ്പിച്ചു; സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം

ഇന്ത്യന്‍ പതാകക്ക് മുകളില്‍ ബിജെപി കൊടി പുതപ്പിച്ചു; സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ ദേശീയ പതാകക്ക് മുകളില്‍ ബിജെപിയുടെ കൊടി പുതപ്പിച്ചതിനെതിരേ വിമര്‍ശനവുമായി സാമൂഹിക മാധ്യമങ്ങള്‍. യുപി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്ല്യാണ്‍സിങിന്റെ ഭൗതിക ശരീരത്തിന് മുകളിലാണ് ഇന്ത്യന്‍ ദേശീയ പതാകയും അതിന് മുകളില്‍ ബിജെപിയുടെ കൊടിയും പുതപ്പിച്ചിട്ടുള്ളത്. ഇന്ത്യന്‍ പതാകക്ക് മുകളില്‍ പാര്‍ട്ടി കൊടി വയ്ക്കുന്നത് പുതിയ ഇന്ത്യയില്‍ ശരിയാണോ എന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ശ്രീനിവാസ് ബി വി ചോദിച്ചു. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു ശ്രീനിവാസിന്റെ വിമര്‍ശനം. അതിന് താഴെ നിരവധി പേരാണ് ബിജെപി നിലപാടിനെതിരേ രംഗത്തെത്തിയിട്ടുള്ളത്. മറ്റുള്ളവരെ ദേശസ്‌നേഹം പഠിപ്പിക്കുന്നവരുടെ യഥാര്‍ത്ഥ മുഖമാണ് ഇതെന്ന് വിമര്‍ശകര്‍ പ്രതികരിച്ചു.



Next Story

RELATED STORIES

Share it