അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം മാറ്റി
ന്യൂഡല്‍ഹി: ഗോവയില്‍ 2020 നവംബര്‍ 20 മുതല്‍ 28 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ(ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം) 2021 ജനുവരി 16 മുതല്‍ 24 വരെയാക്കി മാറ്റി. ഗോവന്‍ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തുമായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
അന്താരാഷ്ട്ര ചലച്ചിത്രോല്‍സവ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിച്ച് 2021 ജനുവരി 16 മുതല്‍ 24 വരെ സംയുക്തമായി ചലച്ചിത്രോല്‍സവം സംഘടിപ്പിക്കാനും തീരുമാനിച്ചു. ചലച്ചിത്രോല്‍സവം വെര്‍ച്ച്വലായും ഭൗതികമായുമുളള ഹൈബ്രിഡ് രീതിയിലായിരിക്കും നടപ്പാക്കുക. അടുത്തിടെ സംഘടിപ്പിച്ച അന്താരാഷ്ട്ര ചലച്ചിത്രോല്‍സവങ്ങളില്‍ പാലിച്ച കൊവിഡുമായി ബന്ധപ്പെട്ട എല്ലാ മാനദണ്ഡങ്ങളും കര്‍ശനമായും നടപ്പാക്കും.
International Film Festival Postponed
RELATED STORIES
കെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT'20 ശതമാനത്തിനെതിരേ 80 ശതമാനത്തിന്റെ വോട്ടെടുപ്പ്'; മോദിക്കുപിന്നാലെ...
23 April 2024 10:53 AM GMT