- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കന്നഡ എഴുത്തുകാരന്‍ കെഎസ് ഭഗവാന്റെ മുഖത്ത് മഷിയൊഴിച്ച് ഹിന്ദുത്വവാദി
ജയ് ശ്രീരാം എന്ന മുദ്രാവാക്യം കുറിച്ചുകൊണ്ടാണ് ആർഎസ്എസ് അനുകൂലിയായ അഭിഭാഷക ഭഗവാന് നേരെ ആക്രമണം നടത്തിയ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്

ബംഗളൂരു: കന്നഡ എഴുത്തുകാരനും പുരോഗമനവാദിയുമായ കെഎസ് ഭഗവാന്റെ മുഖത്ത് മഷിയൊഴിച്ച് ഹിന്ദുത്വവാദി. മീര രാഘവേന്ദ്ര എന്ന അഭിഭാഷകയാണ് ഭഗവാന്റെ മുഖത്ത് മഷി കുടഞ്ഞത്. ബംഗളുരു സിറ്റി സിവില്‍ കോടതി വളപ്പില്‍ വെച്ചായിരുന്നു സംഭവം. മറ്റൊരു കേസില്‍ വാദം കേള്‍ക്കാന്‍ കോടതിയില്‍ എത്തിയതായിരുന്നു ഭഗവാന്‍.
കെഎസ് ഭഗവാന്‍ ഹിന്ദു വികാരം വൃണപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് മഷി പ്രയോഗമെന്ന് ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് മീര ട്വീറ്റ് ചെയ്തു. ജയ് ശ്രീരാം എന്ന മുദ്രാവാക്യം കുറിച്ചുകൊണ്ടാണ് ആർഎസ്എസ് അനുകൂലിയായ അഭിഭാഷക ഭഗവാന് നേരെ ആക്രമണം നടത്തിയ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. അതേസമയം മീര രാഘവേന്ദ്രക്കെതിരേ ഹലസൂരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രണ്ട് മാസം മുമ്പ് മൈസൂരുവിൽ നടന്ന പത്രസമ്മേളനത്തിൽ ഹിന്ദു മതത്തിനെതിരായ പ്രസ്താവനയിലൂടെ കെഎസ് ഭഗവാൻ മതവികാരം വ്രണപ്പെടുത്തിയതിന് ഭഗവാനെതിരേ അവർ ഹരജി നൽകിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അദ്ദേഹം കോടതിയിൽ ഹാജരാവുകയും ജാമ്യം ലഭിച്ച് പുറത്തിറങ്ങുമ്പോഴായിരുന്നു ആക്രമണം.
ആക്രമണ സമയത്ത് കെഎസ് ഭഗവാനൊപ്പം അംഗരക്ഷകരായ പോലിസുകാരും ഉണ്ടായിരുന്നു. സംഭവത്തെത്തുടർന്ന് ഭഗവാനും അഭിഭാഷകൻ സൂര്യ മുകുന്ദ് രാജും ഹലസുരു ഗേറ്റ് പോലിസ് സ്റ്റേഷനിലെത്തി പരാതി നൽകി. അവളുടെ വിഡ്ഡിത്തത്തിന് ഞാൻ അവളോട് ക്ഷമിക്കുന്നു, ഒരു അഭിഭാഷകയെന്ന നിലയിൽ അവൾ എങ്ങനെ നിയമത്തെ സംരക്ഷിക്കുമെന്ന് എനിക്കറിയില്ലെന്ന് കെഎസ് ഭഗവാൻ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















