Sub Lead

ബോയിങിന് വീണ്ടും തിരിച്ചടി; വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ റദ്ദാക്കി ഗരുഡ എയര്‍ലൈന്‍സ്

അപകടങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ റദ്ദാക്കുന്ന ആദ്യ രാജ്യമാണ് ഇന്തോനേസ്യ.

ബോയിങിന് വീണ്ടും തിരിച്ചടി;  വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ റദ്ദാക്കി ഗരുഡ എയര്‍ലൈന്‍സ്
X

ജക്കാര്‍ത്ത: എത്യോപ്യയില്‍ ഉണ്ടായ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ളയുള്ള ചില രാജ്യങ്ങള്‍ ബോയിങ് 737 മാക്‌സ് വിമാനം പറത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ഇന്തോനേസ്യയിലെ ഗരുഡ എയര്‍ലൈന്‍സ് ഈ വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ റദ്ദാക്കി. അപകടങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ റദ്ദാക്കുന്ന ആദ്യ രാജ്യമാണ് ഇന്തോനേസ്യ.

490 കോടി ഡോളറിന് 50 വിമാനങ്ങളാണ് ഇന്തോനേസ്യ വാങ്ങാന്‍ കരാറൊപ്പിട്ടിരുന്നതെന്ന് ഗരുഡ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ഫൗദ് റിസല്‍ പറഞ്ഞു.അതേസമയം, ബോയിങിന്റെ മറ്റ് മോഡലുകള്‍ വാങ്ങുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ബോയിങ് പ്രതിനിധികളുമായി ജക്കാര്‍ത്തയില്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ബോയിങിന്റെ എതിരാളികളായ എയര്‍ബസിന് ഓര്‍ഡര്‍ മാറ്റി നല്‍കില്ലെന്നു റിസല്‍ വ്യക്തമാക്കി.

ലോക വ്യാപകമായി ആകെ 5000 വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറുകളാണ് കമ്പനിയുടെ ഓര്‍ഡര്‍ ബുക്കില്‍ ഉള്ളത്. എത്യോപ്യയില്‍ ഈയിടെ ഉണ്ടായ അപകടത്തില്‍ ബോയിങ് 737 മാക്‌സ് വിമാനം തകര്‍ന്ന് 157 പേര്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്തോനേസ്യയിലെ മറ്റൊരു വിമാനക്കമ്പനിയായ ലയണ്‍ എയറിന്റെ

മാക്‌സ് വിമാനം കടലില്‍ തകര്‍ന്നു വീണിരുന്നു. ഈ വിമാനം കണ്ടെത്താന്‍ പോലും കഴിഞ്ഞില്ല. പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്ന കാര്യം ഈ കമ്പനിയും പുനരാലോചിക്കുകയാണ്. ഇപ്പോള്‍ ഒരു ബോയിങ് 737 മാക്‌സ് വിമാനം മാത്രമാണ് ഗരുഡയ്ക്കുള്ളത്.

Next Story

RELATED STORIES

Share it