Sub Lead

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,617 പേര്‍ക്ക് കൊവിഡ്; 44,739 രോഗികള്‍ രോഗമുക്തി നേടി

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,617 പേര്‍ക്ക് കൊവിഡ്; 44,739 രോഗികള്‍ രോഗമുക്തി നേടി
X
ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 38,617 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 89,12,908 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 474 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1,30,993 ആയി. നിലവില്‍ രാജ്യത്ത് 4,46,805 സജീവ കേസുകളാണുള്ളത്. ഇതുവരെ 83,35,110 പേര്‍ കൊവിഡ് മുക്തി നേടി. ഇതില്‍ ഇന്നലെ മാത്രം 44,739 രോഗികള്‍ രോഗമുക്തരായി. .ഇന്നലെ 9,37,279 സാംപിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് സജീവമായ കൊവിഡ് -19 കേസുകളില്‍ 76.7 ശതമാനം മഹാരാഷ്ട്ര, കേരളം, ദില്ലി, പശ്ചിമ ബംഗാള്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ് എന്നിവയാണ്.




Next Story

RELATED STORIES

Share it