Sub Lead

ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടി ഓക്‌സ്ഫഡ് വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ്

ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടി ഓക്‌സ്ഫഡ് വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ്
X

ലണ്ടന്‍: ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടി ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മഗ്ഡലന്‍ കോളജിലെ ഹ്യൂമന്‍ സയന്‍സസ് വിദ്യാര്‍ഥിയും ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ വംശീയതയ്‌ക്കെതിരായ ബോധവല്‍ക്കരണത്തിനും സമത്വത്തിനുമായുള്ള കമ്മിറ്റിയുടെ കോ-ചെയര്‍പേഴ്‌സനും ഓക്സ്ഫഡ് ഇന്ത്യ സൊസൈറ്റിയുടെ പ്രസിഡന്റുമായ അന്‍വി ഭൂട്ടാനിയെയാണ് 2021-22 അധ്യയനവര്‍ഷത്തെ ഉപതിരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. റെക്കോര്‍ഡ് പോളിങ് നടന്ന തിരഞ്ഞെടുപ്പില്‍ വ്യാഴാഴ്ച രാത്രിയാണ് വിജയിയായി പ്രഖ്യാപിച്ചത്. ഫെബ്രുവരിയില്‍ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉടന്‍ തന്നെ സ്ഥാനമൊഴിയേണ്ടി വന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി രശ്മി സമന്ത് രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.

Indian-Origin Girl Elected Oxford Student Union President In Byelection

Next Story

RELATED STORIES

Share it